ന്യൂഡൽഹി: മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയില്‍ തിരിച്ചിറക്കി. എഐ119 ഫ്ലൈറ്റാണ് സർക്കാരിൻ്റെ സുരക്ഷ റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശപ്രകാരം ഡൽഹിയില്‍ ഇറക്കിയത്. നിലവില്‍ വിമാനം സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.
പുലര്‍ച്ചെ രണ്ട് മണിക്ക് വിമാനം പുറപ്പെട്ടതിന് ശേഷമാണ് ബോംബ് ഭീഷണിയുണ്ടാകുന്നത്. എക്‌സിലെ ഒരു സന്ദേശം വഴിയാണ് മുംബൈ വിമാനത്താവളത്തിന് ബോംബ് ഭീഷണി ലഭിക്കുന്നത്. തുടര്‍ന്ന് ഡൽഹിയിലെ സുരക്ഷ ഏജൻസികളെ വിവരം അറിയിക്കുകയും വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിടാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇതേ തുടര്‍ന്ന് വിമാനം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ഡൽഹി പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് വിമാനത്തിലുളള യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുളള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിച്ച് കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് പറഞ്ഞു.
ഈ അപ്രതീക്ഷിത തടസം മൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുമെന്ന് എയര്‍ ഇന്ത്യ ഉറപ്പ് നല്‍കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി. അതേസമയം നേരത്തെയും എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒക്ടോബർ അഞ്ചിന് മധ്യപ്രദേശിലെ ഇൻഡോറിൽ സ്ഥിതി ചെയ്യുന്ന ദേവി അഹല്യ ബായ് ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി ഇ മെയിൽ വഴി ലഭിച്ചു. തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു അന്വേഷണം നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. സമാനമായി വഡോദര വിമാനത്താവളത്തിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു.
Also Read: മണിക്കൂറുകള്‍ മാനത്ത്, ഒടുവില്‍ ആശങ്ക ഒഴിഞ്ഞു; തകരാറിലായ എയർ ഇന്ത്യ വിമാനത്തിന് സുരക്ഷിത ലാന്‍ഡിങ്