ന്യൂഡല്‍ഹി: ആം ആദ്‌മി സർക്കാർ 'രാമരാജ്യം' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തലസ്ഥാനത്തെ ജനങ്ങൾക്ക് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുമെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡൽഹി സർക്കാരിന്‍റെ കല, സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച ത്രിദിന രാംലീല പരിപാടിയിലാണ് കെജ്‌രിവാളിന്‍റെ പരാമര്‍ശം. 'ശ്രീരാമന്‍റെ ഭരണം രാമരാജ്യമായി കണക്കാക്കപ്പെടുന്നു. ഞങ്ങൾ രാമരാജ്യം എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആം ആദ്‌മി സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കും,' അദ്ദേഹം പറഞ്ഞു.
രാമരാജ്യം എന്നാല്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യവുമാണ്. രാജ്യത്ത് ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കരുതെന്നും എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ കൂടി നല്‍കുന്നതാണ് രാമരാജ്യമെന്ന ആശയമെന്നും ആംആദ്‌മി കണ്‍വീനര്‍ കൂടിയായ കെജ്‌രിവാള്‍ വ്യക്തമാക്കി. ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നതിനായി ആംആദ്‌മി പാർട്ടി രാമരാജ്യത്തിന്‍റെ തത്വങ്ങളാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ നടന്ന രാംലീല പരിപാടിയിലാണ് കെജ്‌രിവാളിന്‍റെ പ്രതികരണം.
जय सिया राम 🙏
— AAP (@AamAadmiParty) October 12, 2024
कल मयूर विहार - 3 में आयोजित भव्य रामलीला कार्यक्रम में शामिल हुए दिल्ली के पूर्व मुख्यमंत्री @ArvindKejriwal जी।
स्थानीय विधायक @KuldeepKumarAAP जी भी इस दौरान मौजूद रहे। pic.twitter.com/mRB4ef38Gv
ശ്രീരാമന്‍റെ നീതി, സമത്വം, സേവനം എന്നീ ആശയങ്ങൾ എല്ലാവരും അനുകരിക്കണമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭാരതീയ-ഹിന്ദു സംസ്‌കാരത്തിന്‍റെ അന്തസത്ത പ്രതിഫലിപ്പിക്കുന്നതിന് വേണ്ടി ശ്രീരാമന്‍റെ ജീവിതത്തിൽ നിന്ന് നാം പാഠങ്ങൾ ഉൾക്കൊള്ളണം. രാംലീല പോലുള്ള പരിപാടികൾ നിര്‍ബന്ധമായും സംഘടിപ്പിക്കണം. ഈ സാംസ്‌കാരിക പൈതൃകം നമ്മുടെ കുട്ടികൾക്ക് കൂടി കൈമാറേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാമരാജ്യം എന്ന ആശയം അനുസരിച്ച് ഒരു കുട്ടിയും വിദ്യാഭ്യാസമില്ലാത്തവരായി രാജ്യത്ത് തുടരരുത്. പണമില്ലാത്തതിന്‍റെ പേരിൽ ആർക്കും ആരോഗ്യ പരിരക്ഷ നിഷേധിക്കരുത്. രാമരാജ്യം എന്ന ആശയം എല്ലാവരും പിന്തുടരുന്നുവെന്ന് ഉറപ്പാക്കാൻ രാംലീല പരിപാടികള്‍ ഇടയ്‌ക്ക് സംഘടിപ്പിക്കണമെന്നും കെജ്‌രിവാൾ പറഞ്ഞു. അതേസമയം, രാംലീലയുടെ സമാപനം തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 4) അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ചടങ്ങുകളോടു കൂടെ നടക്കും. കെജ്‌രിവാളും പാര്‍ട്ടി പ്രവര്‍ത്തകരും അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങില്‍ പങ്കെടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നത് രാമരാജ്യം എന്ന സങ്കല്‍പ്പത്തിലെ പത്ത് ആശങ്ങള്‍ പിന്തുടര്‍ന്നാണെന്ന് കെജ്‌രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഞാന്‍ ശ്രീരാമന്‍റെയും ഹനുമാന്‍റെയും ഭക്തനാണ്. രാമരാജ്യ സങ്കല്‍പ്പം തന്‍റെ ഭരണരീതികളെ സ്വാധീനിച്ചിട്ടുണ്ട്. മികച്ച ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, വൈദ്യുതി, കുടിവെള്ളം, തൊഴില്‍, പാര്‍പ്പിടം, സ്ത്രീ സുരക്ഷ എന്നിവ ഉറപ്പുവരുത്തുക, മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നീ ആശയങ്ങളാണ് ഡല്‍ഹി സര്‍ക്കാര്‍ രാമരാജ്യ സങ്കല്‍പ്പത്തില്‍ നിന്ന് ഉള്‍കൊണ്ടിരിക്കുന്നത്.' എന്ന് ഡല്‍ഹി നിയമസഭയില്‍ കെജ്‌രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.
Read Also: 'ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ തയ്യാര്‍'; മോദിക്ക് മുന്നില്‍ ഓഫര്‍ വച്ച് കെജ്‌രിവാള്‍