ETV Bharat / bharat

പശുക്കടത്ത് ആരോപിച്ച് വയോധികന്‍റെ തുണിയുരിഞ്ഞ് റോഡിലൂടെ വലിച്ചിഴച്ചു; ഒരാള്‍ അറസ്‌റ്റില്‍ - ATTACKED A 60 YEAR OLD MAN

ജാർഖണ്ഡില്‍ 60 കാരനെ മൂന്ന് പേർ ചേർന്ന് കെട്ടിയിട്ട് ഉപദ്രവിച്ചു. പശുക്കടത്ത് ആരോപിച്ചായിരുന്നു ഉപദ്രവം. സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റിലായി.

SURSWATI RAM  ATTACKS IN JHARKHAND  COW SMUGGLING  60 കാരനെ 3 പേര്‍ ഉപദ്രവിച്ചു
Representative Image (Source: Etv Bharat Network)
author img

By PTI

Published : May 19, 2024, 7:02 PM IST

ജാർഖണ്ഡ്: പശുക്കടത്ത് ആരോപിച്ച് 60 കാരനെ മൂന്ന് പേർ ചേർന്ന് മോട്ടോർ സൈക്കിളിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 275 കിലോമീറ്റർ അകലെ അമ്റോറ ഗ്രാമത്തിനടുത്താണ് ക്രൂരത അരങ്ങേറിയത്. സുർസ്വതി റാം എന്നയാളാണ് ആക്രമിക്കപ്പെട്ടത്.

റാം തന്‍റെ കന്നുകാലികളുമായി ബൻഷിധർ നഗർ ഉന്താരിയിലേക്ക് പോകും വഴിയാണ് സംഭവമുണ്ടായത്. സംഭവത്തിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതായി ബൻഷിധർ നഗർ ഉന്താരി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സത്യേന്ദ്ര നാരായൺ സിങ് പറഞ്ഞു. എഫ്ഐആർ പ്രകാരം, രാഹുൽ ദുബെ, രാജേഷ് ദുബെ, കാശിനാഥ് ഭൂയാൻ എന്നി മൂന്ന് പേർ മോട്ടോർ സൈക്കിളില്‍ വന്ന് വൃദ്ധനെ തടഞ്ഞുനിർത്തികയും പശുക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്‌തു.

ശേഷം, വൃദ്ധന്‍റെ തുണി ഉരിഞ്ഞുമാറ്റി മോട്ടോർ സൈക്കിളിൽ കെട്ടിയിട്ടു. അവർ കുറച്ച് ദൂരത്തേക്ക് റാമിനെ വലിച്ചിഴച്ചുവെന്നും റോഡിൽ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

വയോധികനെ ചികിത്സയ്ക്കായി ബൻഷിധർ നഗർ ഉന്താരി സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാശിനാഥ് ഭൂയാൻ അറസ്‌റ്റിലായെന്നും ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Also Read: പ്രായമായ ദലിത് ദമ്പതികളോട് ക്രൂരത: തൂണില്‍ കെട്ടിയിട്ട് മർദിച്ച ശേഷം ചെരുപ്പ് മാല അണിയിച്ചു; 10 പേർക്കെതിരെ കേസ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.