മഞ്ചേരിയാൽ (തെലങ്കാന) : നാടൻ മദ്യ ഉപഭോഗത്തിന് പേരുകേട്ട സ്ഥലമാണ് മഞ്ചേരിയാൽ ജില്ലയിലെ കാശിപേട്ട മണ്ഡലത്തിലെ ലംബാടി തണ്ട. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഈ ഗ്രാമം തന്നെ മദ്യത്തിന് അടിമപ്പെട്ടിരുന്നു, മിക്ക പുരുഷന്മാരും കടുത്ത മദ്യപാനികള്‍.
അത് മിക്ക കുടുംബങ്ങളിലും വലിയ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചു. നിരവധി ജീവനുകൾ നഷ്‌ടപ്പെട്ടു. പക്ഷേ ആ ഗ്രാമത്തിലെ ചില അമ്മമാരുടെ ദൃഢനിശ്ചയം ഗ്രാമത്തിന്‍റെ ഭാവി തന്നെ മാറ്റിമറിച്ചു.
ആ കൂട്ടത്തിലുള്ള ഒരു അമ്മയാണ് രാജുഭായി. തന്‍റെ കുടുംബത്തിലെയും ഗ്രാമത്തിലെയും ഇരുളടഞ്ഞ സാഹചര്യം രാജുഭായിയെ വളരെ അസ്വസ്ഥയാക്കി. തൻ്റെ മക്കൾക്ക് ഇതേ ഗതി വരാതിരിക്കാൻ അവൾ തീരുമാനിച്ചു. മദ്യ ആസക്തിയും ദാരിദ്ര്യവും ഇല്ലാതാക്കാനുള്ള ആയുധം വിദ്യാഭ്യാസമാണെന്ന് വിശ്വസിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും അവൾ കുട്ടികളുടെ പഠനത്തിന് മുൻഗണന നൽകി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാജുഭായിയുടെ സ്ഥിരോത്സാഹത്തിന് ഫലമുണ്ടായി. രണ്ടാമത്തെ മകൻ നരസിംഹ 2001-ൽ എസ്‌ജിടി അധ്യാപകനായി. തുടർന്ന് മൂത്ത മകൻ ലക്ഷ്‌മണന് ജോലി ലഭിച്ചു. മറ്റൊരു മകൻ ഡിഎസ്‌സിക്ക് തയ്യാറെടുക്കുന്നു, മകൾ രാജേശ്വരിയും എസ്‌ജിടിയായി. രാജുഭായിയുടെ വിജയം ഗ്രാമത്തിലെ മറ്റ് അമ്മമാർക്കും അവരുടെ മാതൃക പിന്തുടരാൻ പ്രചോദനമായി. രാജുഭായിയുടെ പാത പിന്തുടര്‍ന്ന് അവരും മക്കളെ പഠിപ്പിച്ചു.
ഇന്ന്, ഈ ഗ്രാമത്തിൽ 140 കുടുംബങ്ങളിൽ നിന്നുള്ള 50-ലധികം സർക്കാർ ജീവനക്കാർ ഉണ്ട്, അത് കാരണം "സർക്കാർ ജോലിക്കാരുടെ നാട്" എന്ന വിശേഷണം ഈ നാട് നേടി. കഴിഞ്ഞ വർഷം പൊലീസ് കോൺസ്റ്റബിൾ പരീക്ഷയെഴുതിയ 14 യുവാക്കളിൽ പത്തുപേർക്ക് ജോലി ലഭിച്ചു.
ടീച്ചിങ്, ഫോറസ്റ്റ്, പൊലീസ് ഡിപ്പാർട്ട്‌മെൻ്റുകൾ, റവന്യൂ, സയൻസ് റിസർച്ച്, മെഡിസിൻ, സിംഗരേണി, ബാങ്കിങ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇപ്പോൾ ഈ ഗ്രാമത്തിൽ നിന്നുള്ള ജീവനക്കാരുണ്ട്. ഒരുകാലത്ത് പ്രബലമായിരുന്ന നാടൻ മദ്യത്തിൻ്റെ ഉപഭോഗം പൂർണമായും ഇല്ലാതായി, വിദ്യാഭ്യാസത്തിന് ജീവിതത്തെയും സമൂഹങ്ങളെയും എങ്ങനെ മാറ്റിമറിക്കാം എന്നതിൻ്റെ ഉദാഹരണമായി ഈ ഗ്രാമം ഇപ്പോൾ നിലകൊള്ളുന്നു.