ETV Bharat / bharat

മധ്യപ്രദേശിലെ 5.41 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ്, മന്ത്രിയുടെ വെളിപ്പെടുത്തല്‍ നിയമസഭയില്‍ - 5 LAKH UNDERWEIGHT CHILDREN

എംഎല്‍എ മോഹന്‍ സിങ് റാത്തോഡിന്‍റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് സംസ്ഥാനത്തെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് സംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രി നിര്‍മ്മല ഭൂരിയ വെളിപ്പെടുത്തിയത്.

anganwadi centres in Madhya Pradesh  Dhar district  Women Child Development Minister  Nirmala Bhuria
Madhyapradesh niyamasabha (ETV Bharat)
author img

By PTI

Published : Dec 17, 2024, 7:11 PM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ അങ്കണവാടികളില്‍ ഇക്കൊല്ലം രജിസ്റ്റര്‍ ചെയ്‌തത് 5.41 ലക്ഷം ഭാരക്കുറവുള്ള കുട്ടികളെന്ന് റിപ്പോര്‍ട്ട്. ധാര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ളതെന്നും സംസ്ഥാന സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്തെ അങ്കണവാടികളില്‍ ആകെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത് 62.88 ലക്ഷം കുട്ടികളാണെന്നും ഇതില്‍ 5.41 ലക്ഷം കുട്ടികള്‍ മതിയായ ഭാരമില്ലാത്തവരാണെന്നും സംസ്ഥാന വനിത -ശിശുക്ഷേമ മന്ത്രി നിര്‍മ്മല ഭൂരിയ പറഞ്ഞു. എംഎല്‍എ മോഹന്‍ സിങ് റാത്തോഡിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ജില്ലാ തലത്തില്‍ പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങളുടെ വിവരങ്ങളും റാത്തോഡ് തേടി. ഇവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്‍റെ വിവരങ്ങളും അദ്ദേഹം ആരാഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഭാരക്കുറവുള്ള 35,950 കുട്ടികളാണ് ധാര്‍ ജില്ലയിലുള്ളത്. തൊട്ടുപിന്നാലെ ഖാര്‍ഗാവുണ്ട്. ഇവിടെ 24,596 പോഷകാഹാരക്കുറവുള്ള കുട്ടികളുണ്ട്. ബര്‍വാനിയില്‍ 21,940 ഭാരക്കുറവുള്ള കുഞ്ഞുങ്ങളുമുണ്ട്.

തലസ്ഥാന ജില്ലയായ ഭോപ്പാലില്‍ 12,199 ഭാരക്കുറവുള്ള കുട്ടികളുണ്ട്. ഇന്തോറില്‍ 11,437 കുട്ടികള്‍ക്ക് ഭാരക്കുറവുണ്ട്. മുഖ്യമന്ത്രി മോഹന്‍ യാദവിന്‍റെ സ്വന്തം ജില്ലയായ ഉജ്ജയിനില്‍ 12,039 കുട്ടികള്‍ക്ക് ഭാരക്കുറവുണ്ട്. നിവാരി ജില്ലയിലാണ് ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ കുറവുള്ളത്. 1,438 കുട്ടികള്‍ക്ക് മാത്രമേ ഇവിടെ ഭാരക്കുറവുള്ളൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അങ്കണവാടികളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്‍റെ വിവരങ്ങളും മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളിലാണഅ അങ്കണവാടികളില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്.

Also Read: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍: മെഘ്‌വാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, എതിര്‍ത്ത് പ്രതിപക്ഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.