ETV Bharat / bharat

15 മാസം പ്രായമുള്ള കുഞ്ഞ് ബ്ലേഡ് വിഴുങ്ങി, കുടുങ്ങിയത് ശ്വാസനാളത്തില്‍ ; ഭീതിയുടെ മണിക്കൂറുകള്‍ - CHILD SWALLOWED BLADE IN MP - CHILD SWALLOWED BLADE IN MP

കളിക്കുന്നതിനിടെ കുട്ടി നിലത്തുകിടന്ന ബ്ലേഡ് വിഴുങ്ങുകയായിരുന്നു

SHAHDOL DOCTORS TAKEN OUT BLADE  BLADE SWALLOWED BY CHILD IN MP  ബ്ലേഡ് വിഴുങ്ങി  ബ്ലേഡ് ശ്വാസനാളത്തിൽ കുടുങ്ങി
Medical team with child (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 9, 2024, 8:00 PM IST

Updated : May 10, 2024, 9:39 AM IST

ഭോപ്പാൽ : മധ്യപ്രദേശിൽ 15 മാസം പ്രായമുള്ള കുഞ്ഞ് ബ്ലേഡ് വിഴുങ്ങി. അരമണിക്കൂർ നീണ്ട ശസ്‌ത്രക്രിയക്കൊടുവിൽ ശ്വാസനാളത്തിൽ കുടുങ്ങിയ ബ്ലേഡ് പുറത്തെടുത്തു. അനുപ്പൂർ ജില്ലയിലെ അന്ദാരി ഗ്രാമത്തിൽ ബുധനാഴ്‌ച (മെയ് 8) വൈകുന്നേരമാണ് സംഭവം. ഷഹ്‌ദോൾ മെഡിക്കൽ കോളജിലെ ഡോക്‌ടർമാരുടെ സംഘമാണ് പരിശ്രമത്തിനൊടുവില്‍ ശ്വാസനാളത്തിൽ കുടുങ്ങിയ ബ്ലേഡ് പുറത്തെടുത്ത് കുഞ്ഞിന്‍റെ ജീവൻ രക്ഷിച്ചത്.

ശ്വാസതടസവും ഛർദിയും ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ഷഹ്‌ദോൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്ലേഡ് വിഴുങ്ങിയതായും ശ്വാസനാളത്തിൽ കുടുങ്ങിയതായും മനസിലാകുന്നത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടി നിലത്തു കിടന്ന മൂർച്ചയുള്ള ബ്ലേഡിൻ്റെ പകുതി ഭാഗം വിഴുങ്ങുകയായിരുന്നു. ഇത് കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയതോടെ ശ്വാസം തടസം നേരിട്ടു.

ഉടൻ തന്നെ ഷഹ്‌ദോൾ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ കുട്ടിയുടെ ശ്വാസനാളത്തിൽ എന്തോ കുടുങ്ങിയതായി മനസിലാക്കിയ ഡോക്‌ടർമാർ മറ്റ് പരിശോധനകൾ നടത്തിയ ശേഷം ബ്ലേഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ബ്ലേഡ് പുറത്തെടുത്തു.

കുട്ടി വായിലിട്ട് ചവച്ചപ്പോൾ ബ്ലേഡ് വളഞ്ഞ് ശ്വാസനാളത്തിൽ കുടുങ്ങുകയായിരുന്നു. കുഞ്ഞ് പൂർണമായും സാധാരണ നിലയിലാണെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ ഇസ്ഹാർ ഖാൻ പറഞ്ഞു. യഥാസമയം എത്തിച്ചില്ലായിരുന്നെങ്കില്‍ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഭക്ഷണത്തിനിടെ ബ്ലേഡ് വിഴുങ്ങി, മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ അമ്മുവിന്‌ പുതുജീവൻ

Last Updated : May 10, 2024, 9:39 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.