ETV Bharat / bharat

അഞ്ചാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്‌റ്റിൽ - sexual harassment

അഞ്ചാം ക്ലാസ് വിദ്യാർഥിയെ ലൈംഗീക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പന്ത്രണ്ടാം ക്ലാസുകാരൻ അറസ്‌റ്റിൽ. പ്രതിയെ പിടികൂടിയത് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ.

Dharmapuri Child Murder  Dharmapuri Student Murder  Tamil Nadu  Student Murder
10 Year Boy Raped and Murdered by 12th Std Student
author img

By ETV Bharat Kerala Team

Published : Mar 14, 2024, 10:37 PM IST

ധർമപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയിൽ പത്ത് വയസ്സുള്ള അഞ്ചാം ക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പന്ത്രണ്ടാം ക്ലാസുകാരൻ അറസ്‌റ്റിൽ. ഇന്നലെ (ബുധൻ) ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത് തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഒരു യുവാവ് കുട്ടിയെ കൊണ്ടുപോയതായി വിവരം ലഭിച്ചു.

അന്ന് വൈകിട്ടുവരെ രക്ഷിതാക്കളും ബന്ധുക്കളും കുട്ടിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്‌തു.

ദൃശ്യങ്ങളിൽ യുവാവ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതും, യുവാവ് മാത്രം തിരികെ വരുന്നതും പതിഞ്ഞിരുന്നു. തുടർന്ന് പൊലീസ് യുവാവിനെ പിടികൂടി ചോദ്യം ചെയ്‌തപ്പോളാണ് പന്ത്രണ്ടാം ക്ലാസിലാണ് പഠിക്കുന്നതെന്നും ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും വ്യക്തമായത്. പീഡനത്തിന് ശേഷം കുട്ടിയെ ഇയാൾ കിണറ്റിലേക്ക് തള്ളിയതായും കണ്ടെത്തി.

പ്രതിയുടെ മൊഴി പ്രകാരം പൊലീസ് ഉടൻ തന്നെ ഫയർഫോഴ്‌സിൻ്റെ സഹായത്തോടെ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയും കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയും ചെയ്‌തു. മൃതദേഹം പിന്നീട് പോസ്‌റ്റ്മോർട്ടത്തിനായി ധർമപുരി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

Also Read: പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു : സുഹൃത്തിനെ കൊലപ്പെടുത്തി 20 വയസ്സുകാരൻ

പ്രതിയായ യുവാവ് സദാ കഞ്ചാവിന് അടിമയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ പോക്സോ, ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ മൂന്ന് വകുപ്പുകൾ പ്രകാരം കേസെടുത്തു.

കുറ്റം ചെയ്‌തയാളെ ഉടൻ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ ധർമപുരി മെഡിക്കൽ കോളജ് ആശുപത്രിയ്‌ക്ക് മുന്നില്‍ തടിച്ചുകൂടിയത് സ്‌ഥലത്ത് നേരിയ സംഘര്‍ഷത്തിന് കാരണമായി. ഏറെ നേരത്തെ ചര്‍ച്ചയ്‌ക്കൊടുവിലാണ് പൊലീസിന് കുട്ടിയുടെ മൃതദേഹം വീണ്ടെടുക്കാനായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.