ETV Bharat / automobile-and-gadgets

50 എംപിയുടെ ട്രിപ്പിൾ ക്യാമറ, മികച്ച പ്രൊസസർ; സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായി വരുന്ന ആദ്യ ഫോൺ: ഷവോമി 15 സീരീസ് വരുന്നു

സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായി വരുന്ന ആദ്യ ഫോൺ. ഷവോമി 15 സീരീസ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കി. 50 മെഗാപിക്‌സലിന്‍റെ ലെയ്‌ക, സോണി ടെലിഫോട്ടോ ക്യാമറകളാണ് നൽകിയിരിക്കുന്നത്.

XIAOMI 15 PRO PRICE  ഷവോമി 15 സീരീസ്  ഷവോമി 15 പ്രോ വില  ഷവോമി
Xiaomi 15 series (Photo: Xiaomi global)
author img

By ETV Bharat Tech Team

Published : 2 hours ago

വോമിയുടെ പ്രീമിയം സ്‌മാർട്ട്ഫോണുകളുടെ വരവിനായുള്ള ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമം. പ്രൊസസറുകൾക്കിടയിലെ കേമനായ സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായി വരുന്ന ഷവോമി 15 സീരീസ് സ്‌മാർട്ട്‌ഫോണുകൾ ഔദ്യോഗികമായി പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഫോൺ ആണ് ഷവോമി 15 സീരീസ് ഫോണുകൾ. 50 മെഗാപിക്‌സലിന്‍റെ ലെയ്‌ക, സോണി ടെലിഫോട്ടോ ക്യാമറയോടെയാണ് ഷവോമിയുടെ 15 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.

സെറാമിക് ഗ്ലാസ് പ്രൊട്ടക്ഷനും പുതിയ ഫോണുകളിൽ നൽകിയിട്ടുണ്ട്. സാംസങ്, ഗൂഗിൾ, ആപ്പിൾ എന്നിവയുടെ പ്രീമിയം ഫോണുകളിൽ ഇല്ലാത്ത ഫീച്ചറുകളും ഷവോമി ചേർത്തിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ചൈനയിൽ ലോഞ്ച് ചെയ്‌ത ഫോണിന്‍റെ ഇന്ത്യയിലെ ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 15 സീരീസ് ബേസിക് മോഡലിന് ഇന്ത്യയിൽ 60,000 രൂപ വില പ്രതീക്ഷിക്കാം. 15 സീരീസിലെ എല്ലാ മോഡലുകളിലും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് സജ്ജീകരിക്കാനാണ് സാധ്യത. കൂടുതൽ സവിശേഷതകൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

XIAOMI 15 PRO PRICE  ഷവോമി 15 സീരീസ്  ഷവോമി 15 പ്രോ വില  ഷവോമി
ഷവോമി 15 (ഫോട്ടോ: ഷവോമി ഗ്ലോബൽ)

ഷവോമി 15 സ്‌മാർട്ട്‌ഫോണിന്‍റെ സവിശേഷതകൾ:

  • ഡിസ്‌പ്ലേ: 6.36 ഇഞ്ച് LTPO OLED സ്‌ക്രീൻ, 120Hz റിഫ്രഷ്‌ റേറ്റ്, 3200 പീക്ക് ബ്രൈറ്റ്‌നെസ്, HDR10+, ഡോൾബി വിഷൻ, സെറാമിക് ഗ്ലാസ് സംരക്ഷണം
  • പ്രൊസസർ: 3nm ഒക്‌ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്
  • സ്റ്റോറേജ്: 16GB വരെ LPDDR5x റാം, 1TB വരെ UFS 4.0 സ്റ്റോറേജ്
  • ക്യാമറ: 50 എംപി ട്രിപ്പിൾ ക്യാമറ (50 എംപി അൾട്രാ വൈഡ് ലെൻസുള്ള ലെയ്‌ക ക്യാമറ, 50 എംപി പ്രൈമറി സെൻസർ, 50 എംപി ഇൻഫിനിറ്റി ലെയ്‌ക ടെലിഫോട്ടോ ക്യാമറ, 32 എംപി സെൽഫി ക്യാമറ)
  • ബാറ്ററി: 5,400mAh ബാറ്ററി
  • ചാർജിങ്: 90W ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്‌സ് ചാർജിങ്
  • വെള്ളത്തിനെയും പൊടിയേയും പ്രതിരോധിക്കുന്നതിനുള്ള IP68 റേറ്റിങ്
  • ഭാരം: 181 ഗ്രാം
  • ഇൻഫ്രാറെഡ് സെൻസർ
  • അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ
  • 4 മൈക്രോഫോണുകൾ, ഡോൾബി അറ്റ്‌മോസ് സ്‌പീക്കറുകൾ
  • കണക്‌റ്റിവിറ്റി: NFC, സി ടൈപ്പ് പോർട്ട് 3.2 Gen 1, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4

ഷവോമി 15 പ്രോ (ഫോട്ടോ: ഷവോമി ഗ്ലോബൽ)

ഷവോമി 15 പ്രോയുടെ സവിശേഷതകൾ:

ബേസിക് മോഡലിനേക്കാളും ക്യാമറയിൽ കൂടുതൽ മെച്ചപ്പെടുത്തലുകളുമായാണ് ഷവോമി 15 പ്രോ അവതരിപ്പിക്കുന്നത്. അൾട്രാവൈഡ് സെൻസറും സോണി ടെലിഫോട്ടോ ലെൻസുമാണ് പ്രോ വേർഷനിൽ ഉപയോഗിച്ചിരിക്കുന്നത്. എക്‌സ്‌ട്രാ റെസലൂഷൻ ഫോട്ടോകൾക്കായി ഷവോമി ഇത്തരം വിലകൂടിയ സെൻസറുകൾ ഉപയോഗിച്ചിട്ടുണ്ട്.

  • ഡിസ്‌പ്ലേ: 6.73 ഇഞ്ച് HDR10+ OLED സ്‌ക്രീൻ, 120Hz റിഫ്രഷ്‌ റേറ്റ്, 3200 പീക്ക് ബ്രൈറ്റ്‌നെസ്, ഡോൾബി വിഷൻ, സെറാമിക് ഗ്ലാസ് സംരക്ഷണം

  • ക്യാമറ: 50 എംപി ട്രിപ്പിൾ ക്യാമറ (50 എംപി ലെയ്‌ക പ്രൈമറി സെൻസർ, 50 എംപി അൾട്രാ വൈഡ് സാംസങ് S5KJN1 സെൻസർ, 50 എംപി സോണി IMX858 ടെലിഫോട്ടോ ക്യാമറ, 32 എംപി ഒമ്‌നിവിഷൻ സെൽഫി ക്യാമറ)
  • ബാറ്ററി: 6,100mAh ബാറ്ററി
  • ചാർജിങ്: ചാർജിങ്: 90W ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്‌സ് ചാർജിങ്, മാഗ്നറ്റിക് ചാർജിങ്

  • ഭാരം: 213 ഗ്രാം

ഷവോമി 15 സീരീസ് വില എത്രയാണ്?.

Xiaomi 15
മോഡൽവില*
12GB + 256GB54,999 രൂപ
12GB + 512GB59,999 രൂപ
16GB + 512GB64,999 രൂപ
16GB + 1TB69,999 രൂപ
16GB + 1TB
(ഡയമണ്ട് ലിമിറ്റഡ് എഡിഷൻ)
74,999 രൂപ
Xiaomi 15 Pro
മോഡൽവില*
12GB + 256GB69,999 രൂപ
16GB + 512GB74,999 രൂപ
16GB + 1TB79,999 രൂപ
(*പ്രതീക്ഷിക്കുന്ന വില)

കളർ ഓപ്‌ഷനുകൾ:

ബ്ലാക്ക്, വൈറ്റ്, അസകുസ ഗ്രീൻ, ലൈലാക്ക്, ബ്രൈറ്റ് സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ ഷവോമി 15 ലഭ്യമാണ്. റോക്ക് ആഷ്, വൈറ്റ്, സ്പ്രൂസ് ഗ്രീൻ, ബ്രൈറ്റ് സിൽവർ എന്നീ നിറങ്ങളിൽ ഷവോമി 15 പ്രോ ലഭ്യമാവും. ചൈനയിൽ പ്രീ ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്. ഷവോമി 15 സീരീസ് എന്ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Also Read: വണ്ടിഭ്രാന്തന്മാർക്കായി എൻഫീൽഡിന്‍റെ ബിയർ: 650 സിസി സ്‌ക്രാംബ്ലർ ബൈക്കുമായി എൻഫീൽഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.