ETV Bharat / automobile-and-gadgets

'മടക്കാൻ കഴിയുമ്പോൾ ഞങ്ങളെ അറിയിക്ക്' ; ആപ്പിളിന്‍റെ ഐഫോൺ 16 ലോഞ്ചിനെ ട്രോളി സാംസങ് - SAMSUNG TROLLS APPLE - SAMSUNG TROLLS APPLE

ഐഫോൺ 16 സീരീസിനെ ട്രോളി സാംസങ്. രണ്ട് വർഷം മുൻപ് പങ്കുവെച്ച പോസ്റ്റ് വീണ്ടും ഇട്ടുകൊണ്ട് ആപ്പിളിന്‍റെ ഫോൾഡബിൾ ഫോണിനായി സാംസങ് ഇപ്പോഴും കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് ട്രോൾ.

IPHONE 16  ഐഫോൺ 16 സീരീസ്  സാംസങ്  ഐഫോൺ 16 ട്രോൾ
Representative image (ETV Bharat)
author img

By ETV Bharat Tech Team

Published : Sep 11, 2024, 10:51 AM IST

കാലിഫോർണിയ: ആപ്പിളിന് ട്രോളുമായി സാംസങ്. 'ഇത് മടക്കാൻ കഴിയുമ്പോൾ ഞങ്ങളെ അറിയിക്ക്' എന്നെഴുതിയ തങ്ങളുടെ മുൻ പോസ്റ്റ് എക്‌സിൽ വീണ്ടും പങ്കുവെച്ചു കൊണ്ടാണ് സാംസങ് തങ്ങളുടെ എതിരാളിയായ ആപ്പിളിനെ പരിഹസിച്ചത്. ഐഫോൺ 16 സീരീസിന്‍റെ വരവിന് പിന്നാലെയാണ് രണ്ട് വർഷം മുൻപ് ചോദിച്ച അതേ ചോദ്യവുമായി സാംസങിന്‍റെ ട്രോൾ.

2022 ൽ പങ്കുവെച്ച പോസ്റ്റുമായാണ് സാംസങ് ഇപ്പോൾ വീണ്ടും വന്നിരിക്കുന്നത്. ആപ്പിളിന്‍റെ ഫോൾഡ് ചെയ്യാനാവുന്ന ഫോണിനായി തങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണെന്നാണ് പരിഹാസ രൂപേണ സാംസങ് അറിയിച്ചത്. സാംസങിന്‍റെ ആദ്യത്തെ ഫോൾഡബിൾ ഫോണായ സാംസങ് ഗാലക്‌സി ഫോൾഡ് പുറത്തിറക്കിയത് 2019ലാണ്. അതിനു ശേഷം നിരവധി ഫോൾഡബിൾ മോഡലുകൾ സാംസങ് വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രീമിയം സ്‌മാർട്ട്‌ഫോൺ എന്ന നിലയിൽ ഐഫോണിന് ഒരുപാട് ആരാധകരെ ലഭിച്ചിരുന്നു. അപ്‌ഗ്രേഡുകളോടെ പുതിയ സീരീസ് പുറത്തിറക്കുന്നുണ്ടെങ്കിലും അവതരിപ്പിച്ച ഫീച്ചറുകളിൽ അധികവും ആൻഡ്രോയ്‌ഡ് ഫോണുകളിൽ വർഷങ്ങൾക്ക് മുന്നെ അവതരിപ്പിച്ചവ ആണെന്നാണ് ഒരു കൂട്ടം പറയുന്നത്. എന്നാൽ സാംസങിന്‍റെ ട്രോൾ കണ്ട ഐഫോൺ ആരാധകർ പറയുന്നത് 'ആരുടെ മുന്നിലും മടങ്ങി നിന്ന് ആപ്പിളിന് ശീലമില്ല' എന്നും 'ഞങ്ങൾ നിവർന്ന് തന്നെ നിന്നോളാം' എന്നുമൊക്കെയാണ്. ഐഫോൺ 16 സീരീസിൽ കാര്യമായ അപ്‌ഗ്രഡേഷൻ ഒന്നുമില്ലെന്നാണ് ട്രോളൻമാർ പറയുന്നത്.

Also Read: 13,000 രൂപ വരെ ഡിസ്‌കൗണ്ട്: ഐഫോൺ മോഡലുകൾക്ക് വില കുറഞ്ഞു; കുറഞ്ഞ വിലയിൽ ഐഫോൺ 15 എങ്ങനെ സ്വന്തമാക്കാം?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.