ETV Bharat / automobile-and-gadgets

ട്രൈ ഫോൾഡ് ഫോണിനായി സാംസങ് പണിപ്പുരയിൽ: അടുത്ത വർഷം പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ - SAMSUNG TRI FOLD PHONE

സാംസങിന്‍റെ ട്രൈ ഫോൾഡ് ഫോൺ അടുത്ത വർഷം പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. ലോകത്തെ ആദ്യ ട്രൈ ഫോൾഡബിൾ ഫോണായ ഹുവായ് മേറ്റ് XT അൾട്ടിമേറ്റിനെ മറികടക്കാനാണ് സാംസങ് ഒരുങ്ങുന്നത്.

സാംസങ്  ട്രൈ ഫോൾഡ് ഫോൺ  ഫോൾഡബിൾ ഫോൺ  ഹുവായ് ട്രൈ ഫോൾഡ് ഫോൺ
Huawei Mate XT Ultimate- Worlds first tri-fold smartphone (Huawei)
author img

By ETV Bharat Tech Team

Published : Oct 24, 2024, 7:29 PM IST

ഹൈദരാബാദ്: മൂന്നായി മടക്കാവുന്ന ട്രൈ ഫോൾഡ് ഫോൺ നിർമിക്കാനൊരുങ്ങി ദക്ഷിണ കൊറിയൻ മൊബൈൽ നിർമാതാക്കളായ സാംസങ്. ചൈനീസ് കമ്പനിയായ ഹുവായ് ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയതിന് പിന്നാലെയാണ് സാംസങിന്‍റെയും നീക്കം. സാംസങിന് അടുത്ത വർഷം തന്നെ ട്രൈ ഫോൾഡ് ഫോൺ പുറത്തിറക്കാനാകുമെന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്.

സാംസങിന് പുറമെ ഷവോമി, ഹോണർ, ഓപ്പോ തുടങ്ങിയ കമ്പനികളും ട്രൈ ഫോൾഡ് ഡിസ്‌പ്ലേയിൽ പ്രവർത്തിക്കുന്ന ഫോണിനായി പ്രവർത്തിക്കുകയാണ്. കഴിഞ്ഞ സെപ്‌റ്റംബർ മാസത്തിലാണ് ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് പുറത്തിറക്കിയത്. 10.2 ഇഞ്ച് സ്‌ക്രീൻ വലിപ്പമുള്ള ഫോണിന് 2,37,000 രൂപയാണ് പ്രാരംഭ വില.

ട്രൈ ഫോൾഡ് ഫോൺ വിപണിയിൽ നിലവിൽ എതിരാളികളില്ലാത്ത ഹുവായ് കമ്പനിയെ എതിരിടാനുള്ള ഒരുക്കത്തിലാണ് മറ്റ് പ്രമുഖ സ്‌മാർട്ട്‌ഫോൺ നിർമാതാക്കൾ. എൻട്രി ലെവൽ ക്ലാംഷെൽ ശൈലിയിലുള്ള ഫോൾഡബിൾ ഫോണും ട്രൈ-ഫോൾഡ് മോഡലും നിർമിക്കാനായി സാംസങ് ഇലക്ട്രോണിക്‌സ് ആലോചിക്കുന്നതായാണ് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രൈ-ഫോൾഡ് മോഡലിന് ആവശ്യമായ ഘടകങ്ങളുടെ നിർമാണം സാംസങ് ഇതിനകം പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്.

Also Read:10.2 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീൻ, മൂന്നായി മടക്കാം: ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് ഫോൺ പുറത്തിറക്കി ഹുവായ്‌

ഗാലക്‌സി Z ഫ്ലിപ് 6, ഗാലക്‌സി Z ഫോൾഡ് 4, ഗാലക്‌സി Z ഫോൾഡ് 5, ഗാലക്‌സി Z ഫോൾഡ് 6 എന്നിങ്ങനെ നിരവധി ഫോൾഡബിൾ ഫോണുകൾ സാംസങ് പുറത്തിറക്കിയിരുന്നു. എന്നാൽ സാംസങിന്‍റെ ഫോൾഡബിൾ ഫോണുകളിൽ ഉപയോഗിക്കുന്ന OLED ഡിസ്‌പ്ലേകൾക്കായുള്ള ഓർഡറുകൾ വർഷം തോറും 10 ശതമാനം കുറയുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സാംസങിന്‍റെ ഈ വർഷം പുറത്തിറക്കിയ ഗാലക്‌സി Z ഫ്ലിപ് 6, ഗാലക്‌സി Z ഫോൾഡ് 6 മോഡലുകളുടെ ഡിമാന്‍റ് പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് ഇതിന് കാരണമായി പറയുന്നത്. 2025 ആവുമ്പോഴേക്കും ട്രൈ ഫോൾഡ് ഫോൺ അവതരിപ്പിച്ചു കൊണ്ട് വിപണി പിടിച്ചടക്കാനാണ് സാംസങ് ഒരുങ്ങുന്നത്.

Also Read: ആൻഡ്രോയ്‌ഡിനോട് ബൈ പറഞ്ഞ് ഹുവായ്: സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.