ETV Bharat / automobile-and-gadgets

ടൊയോട്ടയുടെ പ്രീമിയം സെഗ്‌മെന്‍റിലേക്ക് മുഖംമിനുക്കിയ സെഡാൻ: കാമ്രിയുടെ പുതിയ പതിപ്പ് ഉടനെത്തും; ലോഞ്ച് നാളെ - NEW TOYOTA CAMRY LAUNCH

ടൊയോട്ട കാമ്രി സെഡാന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നു. ലോഞ്ച് നാളെ. പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ.

ടൊയോട്ട കാമ്രി  NEW TOYOTA CAMRY PRICE  ടൊയോട്ട  TOYOTA CAMRY SEDAN
New Gen Toyota Camry 2025 (Photo: Toyota Kirloskar Motor)
author img

By ETV Bharat Tech Team

Published : Dec 10, 2024, 8:03 PM IST

ഹൈദരാബാദ്: ടൊയോട്ടയുടെ പ്രീമിയം ലക്ഷ്വറി സെഡാനായ ടൊയോട്ട കാമ്രിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. നാളെ (ഡിസംബർ 11) ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് ടൊയോട്ട ഇന്ത്യ അറിയിച്ചിരിക്കുന്നത്. കാമ്രിയുടെ ഏറ്റവും പുതിയ മോഡലിന്‍റെ ടീസറും ടൊയോട്ട പുറത്തുവിട്ടിട്ടുണ്ട്.

കാമ്രിയുടെ ഒമ്പതാം തലമുറ മോഡലാണ് നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നത്. അതേ സമയം ഈ മോഡൽ ആഗോളതലത്തിൽ മുൻപ് തന്നെ ലഭ്യമാണ്. കമ്പനി പുറത്തുവിട്ട ടീസറിൽ കാമ്രി സെഡാൻ 2025 പതിപ്പിൽ മാറ്റങ്ങൾ ദൃശ്യമാണ്. അലോയ് വീൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ്, ഡിജിറ്റൽ ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, ആംറെസ്റ്റിൽ ഘടിപ്പിച്ചിരിക്കുന്ന റിയർ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഡിആർഎൽ, സി-ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ, എൽഇഡി റിയർവ്യൂ മിറർ എന്നീ ഫീച്ചറുകളാണ് പുറത്തിറക്കിയ ടീസറിൽ നിന്നും വ്യക്തമാകുന്നത്.

പുതിയ ടൊയോട്ട കാമ്രിയുടെ എക്‌സ്റ്റീരിയറിന് മുൻ മോഡലിൽ നിന്നും കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പുതിയ കാമ്രിക്ക് മുൻവശത്ത് വലിയ ട്രപസോയ്‌ഡൽ ഗ്രില്ലാണ് നൽകിയിരിക്കുന്നത്. കൂടാതെ യു ആകൃതിയിലുള്ള ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും സ്ലീക്ക് ഹെഡ്‌ലാമ്പുകളും നൽകിയിട്ടുണ്ട്. എൽഇഡി ടെയിൽലൈറ്റുകളിൽ സി ആകൃതിയിലുള്ള സ്റ്റൈലിങ് ആണ് എക്‌സ്റ്റീരിയർ ഡിസൈനിലെ മറ്റൊരു ഫീച്ചർ. വലിപ്പമേറിയ മോഡൽ ആരും സെഡാൻ ആരാധകരെ വീഴ്‌ത്തുമെന്നതിൽ സംശയമില്ല. സൈഡ് പ്രൊഫൈലും മികച്ച രീതിയിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. മൾട്ടി-സ്‌പോക്ക് അലോയ് വീലുകളുടെ പുതിയ സെറ്റാണ് പുതുക്കിയ പതിപ്പിൽ നൽകിയിരിക്കുന്നത്.

പുതിയ ടൊയോട്ട കാമ്രിയുടെ ഇന്‍റീരിയറിനെ കുറിച്ച് ലഭിച്ച വിവരങ്ങളനുസരിച്ച്, കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെയാണ് കാറിന്‍റെ ഉൾഭാഗം ഡിസൈൻ ചെയ്‌തിരിക്കുന്നത്. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ തുടങ്ങിയവ പുതിയ കാമ്രിയുടെ ഇന്‍റീരിയറിലെ എടുത്തുപറയേണ്ട ഫീച്ചറാണ്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിങ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ-ടോൺ തീം, 360-ഡിഗ്രി ക്യാമറ, ത്രീ-സ്‌പോക്ക് മൾട്ടിഫങ്ഷൻ സ്റ്റിയറിങ് വീൽ, ടൊയോട്ട സേഫ്റ്റി സെൻസ് 3.0 ADAS സ്യൂട്ട്, 9 സ്‌പീക്കർ JBL ഓഡിയോ സിസ്റ്റം തുടങ്ങിയവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

2.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് വരാനിരിക്കുന്ന ടൊയോട്ട കാമ്രിയിൽ നൽകിയിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറോടുകൂടിയ എഞ്ചിൻ സജ്ജീകരണം രണ്ട് പവർ വേരിയന്‍റുകളിലും പ്രവർത്തിക്കും. കാമ്രിയുടെ FWD വേരിയന്‍റ് 222bhp പവറും, AWD വേരിയന്‍റ് 229bhp പവറും നൽകും. ഇസിവിടി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി എഞ്ചിൻ ജോടിയാക്കിയിട്ടുണ്ട്.

Also Read:
  1. അമ്പമ്പോ! 20 മിനിറ്റിൽ ഫുൾ ചാർജ്, ഒറ്റ ചാർജിൽ 682 കിലോമീറ്റർ: മഹീന്ദ്രയുടെ കരുത്തുറ്റ ഇലക്‌ട്രിക് എസ്‌യുവികൾ വിപണിയിൽ
  2. ടാറ്റയുടെ കർവ് ഇവിക്ക് എതിരാളിയോ? മഹീന്ദ്ര BE 6e എത്തി; ആരാണ് കേമൻ ?
  3. കാർ വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ...ജനുവരി മുതൽ വില കൂട്ടുമെന്ന് പ്രമുഖ കമ്പനികൾ; ഏതെല്ലാം കാറുകൾക്ക് വില കൂടും?
  4. ജി-ടേൺ ഫീച്ചറുമായി മെഴ്‌സിഡസ് ബെൻസിന്‍റെ ഇലക്‌ട്രിക് ജി-വാഗൺ: ലോഞ്ച് ജനുവരിയിൽ
  5. കാത്തിരിപ്പിന് വിരാമം: താങ്ങാവുന്ന വിലയിൽ പുതിയ ഹോണ്ട അമേസ് വിപണിയിലെത്തി: വില 8 ലക്ഷം മുതൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.