ETV Bharat / automobile-and-gadgets

രാജ്യത്തെ ആദ്യത്തെ എൽഎൻജി ബസുകൾ മുംബൈ നിരത്തില്‍ - Country’s first LNG bus in Mumbai

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും, ഡീസൽ വിലക്കയറ്റം തടയുന്നതിനുമായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (എംഎസ്ആർടിസി) 5,000 ഡീസൽ ബസുകളെ ആദ്യഘട്ടത്തിൽ എൽഎൻജി ഇന്ധനമുള്ള ബസുകളാക്കി മാറ്റാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

MSRTC  LNG bus  saving on fossil fuels  LNG buses roll in Mumbai
Countrys first MSRTCs LNG buses roll in Mumbai, aim to reduce CO2 emissions, saving on fossil fuels
author img

By ETV Bharat Kerala Team

Published : Mar 16, 2024, 10:54 AM IST

മുംബൈ: രാജ്യത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽഎൻജി ബസ് സർവ്വീസ് മുംബൈയിൽ ആരംഭിച്ചു. എംഎസ്ആർടിസിയുടെ രണ്ട് ഡീസൽ ബസുകളാണ് എൽഎൻജി (ദ്രവീകൃത പ്രകൃതി വാതകം) ആക്കി മാറ്റി മുംബൈയിൽ സർവ്വീസ് ആരംഭിച്ചത് (Country’s first LNG bus in Mumbai).

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ബസ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വെള്ളിയാഴ്‌ച (15-03-2024) ഉദ്ഘാടനം ചെയ്‌തു. 5000 ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി എൽഎൻജി ഇന്ധന വാഹനങ്ങളാക്കി മാറ്റുമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ പ്രസ്‌താവനയില്‍ പറയുന്നു. 16,000 ബസുകളുടെ മൊത്തം ചെലവിൻ്റെ 34 ശതമാനവും ഡീസലിനാണ്.

ബസുകൾ ഡീസലിൽ നിന്ന് എൽഎൻജിയിലേക്ക് മാറ്റുന്നത് മൂലം മലിനീകരണം 10 ശതമാനം കുറയുകയും ഇന്ധനച്ചെലവ് ഗണ്യമായി കുറയുകയും ചെയ്യും. പ്രതിദിനം 60 ലക്ഷത്തോളം യാത്രക്കാരെ എത്തിക്കുന്ന എംഎസ്ആർടിസി സംസ്ഥാനത്തുടനീളമുള്ള 90 ഡിപ്പോകളിൽ എൽഎൻജി വിതരണ സൗകര്യങ്ങൾ സ്ഥാപിക്കുമെന്നും അറിയിച്ചു (Country’s first MSRTC's LNG buses roll in Mumbai, aim to reduce CO2 emissions, saving on fossil fuels).

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും, ഡീസൽ വിലക്കയറ്റം തടയുന്നതിനുമായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (എംഎസ്ആർടിസി) 5,000 ഡീസൽ ബസുകളെ ആദ്യഘട്ടത്തിൽ എൽഎൻജി ഇന്ധനമുള്ള ബസുകളാക്കി മാറ്റാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

എൽഎൻജിയിലേക്കുള്ള മാറ്റം എംഎസ്ആർടിസിയുടെ മലിനീകരണവും, ഇന്ധനച്ചെലവും ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോർപ്പറേഷൻ്റെ മൊത്തം ചെലവിൻ്റെ 34% നിലവിൽ ഇന്ധനത്തിനായി നീക്കിവച്ചിരിക്കുകയാണ്.

ബസുകളെ എൽഎൻജിയിലേക്ക് മാറ്റുന്നതിന് എംഎസ്ആർടിസിയുമായി കിംഗ്‌സ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഗതാഗത ആവശ്യങ്ങൾക്കായി എൽഎൻജിയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുമെന്ന് കിംഗ്‌സ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു (Country’s first MSRTC's LNG buses roll in Mumbai, aim to reduce CO2 emissions, saving on fossil fuels).

ഈ സംരംഭം വഴി ഹരിത ഊർജ പരിഹാരങ്ങളിലേക്കുള്ള സമഗ്രമായ മാറ്റമാണ് ലക്ഷ്യം. ഇത് പരിസ്ഥിതി ആനുകൂല്യങ്ങളും, ദീർഘകാല ചെലവ് ലാഭവും ഉണ്ടാക്കുന്നതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.