ഹൈദരാബാദ്: ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമായെത്തുന്ന iQOO 13 ഇന്ത്യയിൽ അവതരിപ്പിച്ചു. സ്‌റ്റൈലിഷ് ലുക്കിൽ മികച്ച ഫീച്ചറുകളുമായി വരുന്ന ഈ സ്‌മാർട്ട്‌ഫോൺ ഗെയിമിങ് ഇഷ്‌ട്ടപ്പെടുന്നവർക്ക് ഉചിതമായ മോഡലായിരിക്കും. ഉപഭോക്താക്കൾക്ക് മികച്ച ഗെയിമിങ് അനുഭവം നൽകുന്നതിനായി സൂപ്പർ കമ്പ്യൂട്ടിങ് Q2 ചിപ്പുമായാണ് ഈ ഗെയിമിങ് സ്‌മാർട്ട്‌ഫോൺ ജോടിയാക്കിയിരിക്കുന്നത്.
ഒക്ടോബറിലാണ് ഈ സ്‌മാർട്ട്ഫോൺ ചൈനയിൽ അവതരിപ്പിച്ചത്. 6.82 ഇഞ്ച് 2K OLED സ്ക്രീനുമായെത്തുന്ന ഫോണിന്‍റെ ബാറ്ററി കപ്പാസിറ്റി 6,000 mAh ആണ്. ബാറ്ററി കപ്പാസിറ്റിയിൽ ചൈനീസ് വേരിയന്‍റിനേക്കാളും ചെറിയ മാറ്റവുമായാണ് iQOO 13 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. iQOO 13ന്‍റെ ചൈനീസ് വേരിയന്‍റിന്‍റെ ബാറ്ററി കപ്പാസിറ്റി 6,000 mAh ആണ്. 120W ഫാസ്റ്റ് ചാർജിങ് തന്നെയാണ് രണ്ട് വേരിയന്‍റുകളും പിന്തുണയ്‌ക്കുന്നത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15ൽ പ്രവർത്തിക്കുന്ന ഫോണിന് നാല് വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. കൂടുതൽ ഫീച്ചറുകൾ പരിശോധിക്കാം.
🎉 Announcing the launch of the #iQOO13!
— iQOO India (@IqooInd) December 3, 2024
The wait is over, and it’s time to elevate your experience to legendary heights - Introducing India’s Fastest Smartphone. Ever*, get ready for unmatched performance, superior durability, and a gaming experience like no other. 🔥
*iQOO 13… pic.twitter.com/QvmgYGCr5h
ഫീച്ചറുകൾ:
- ഡിസ്പ്ലേ: 6.82 ഇഞ്ച് 2K 144Hz OLED സ്ക്രീൻ
- 144Hz റിഫ്രഷ് റേറ്റ്
- പ്രോസസർ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ്
- സ്റ്റോറേജ്: 16 ജിബി റാം + 512 ജിബി
- ക്യാമറ: 32എംപി സെൽഫി ക്യാമറ, 50എംപി ട്രിപ്പിൾ റിയർ ക്യാമറ
- ബാറ്ററി: 6,000mAh
- ചാർജിങ്: 120W ഫാസ്റ്റ് ചാർജിങ്
- IP68+ IP69 വാട്ടർ ആന്‍റ് ഡസ്റ്റ് റെസിസ്റ്റന്‍റ്
- ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15
- കണക്റ്റിവിറ്റി: 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 5.4, ടൈപ്പ്-സി പോർട്ട്
- മറ്റ് ഫീച്ചറുകൾ: എഐ ഫോട്ടോ എൻഹാൻസർ, ഇമേജ് കട്ട്ഔട്ട്, ഇൻസ്റ്റന്‍റ് ടെക്‌സ്റ്റ്, ലൈവ് കോൾ ട്രാൻസ്‌ലേറ്റ്, ലൈവ് ട്രാൻസ്‌ക്രൈബ്
🚀 Revolutionize your mobile gaming with the #iQOO13! 🎮 Experience ultra-smooth action with 2K+144 FPS Ultra Smooth gaming* for unparalleled clarity and responsiveness. Stay in the zone with real-time frame rate monitoring in the Ultra Game Mode UI, ensuring stable, high-quality… pic.twitter.com/Hm7IMh5xKo
— iQOO India (@IqooInd) December 3, 2024
ഗെയിമിങ് ഫീച്ചറുകൾ:
വിപുലമായ ഗെയിമിങ് ഫീച്ചറുകളാണ് ഈ ഫോണിലുള്ളത്. മികച്ച ഗ്രാഫിക്‌സിനുള്ള 2K ഗെയിം സൂപ്പർ റെസല്യൂഷൻ, സുഗമമായ ഗെയിംപ്ലേയ്‌ക്കായി 144 fps ഫ്രെയിം ഇൻ്റർപോളേഷൻ തുടങ്ങിയ ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ കമ്പ്യൂട്ടിങ് Q2 ചിപ്പുമായി ജോടിയാക്കിയതിനാൽ ഗെയിമിങ് പെർഫോമൻസ് മികച്ചതായിരിക്കുമെന്നതിൽ സംശയമില്ല.
💡 Redefining brilliance with the world’s first Q10 light-emitting material!
— iQOO India (@IqooInd) December 3, 2024
Not just a stunning display—it’s smarter. With 10% lower power consumption and a 33% longer lifespan, this technology ensures your visuals shine brighter and last longer. Efficiency meets elegance! ✨… pic.twitter.com/9YP9vXpr38
കളർ ഓപ്ഷനുകൾ:
ഇന്ത്യൻ വിപണിയിൽ 2 നിറങ്ങളിലാണ് iQOO 13 ലഭ്യമാവുക. ഇറ്റാലിയൻ റേസിങ് കാറിൻ്റെ രൂപകൽപ്പന അടിസ്ഥാനമാക്കിയുള്ള നാർഡോ ഗ്രേ, ബിഎംഡബ്ല്യു മോട്ടോർസ്‌പോർട്ടിൽ നൽകിയിരിക്കുന്ന മൂന്ന് നിറങ്ങളിലുള്ള വരകളെ അടിസ്ഥാനമാക്കിയുള്ള ലെജൻഡ് എഡിഷൻ തുടങ്ങിയവയാണ് കളർ വേരിയന്‍റുകൾ.
ബിഎംഡബ്ല്യു മോട്ടോർസ്‌പോർട്ടുമായി സഹകരിച്ചാണ് iQOO ബിഎംഡബ്ല്യു കാർ പോലെയുള്ള പാറ്റേൺ ഡിസൈൻ ഫോണിന് നൽകിയത്. iQOO 13 മോഡലിന്‍റെ ഡിസൈനിൽ ഹൈലൈറ്റ് ചെയ്യുന്ന മറ്റൊരു ഫീച്ചർ 'മോൺസ്റ്റർ ഹാലോ' ലൈറ്റ് ഇഫക്റ്റ് തന്നെയാണ്. ഫോണിന്‍റെ ക്യാമറ മൊഡ്യൂളിന് ചുറ്റുമാണ് ഈ ഇഫക്റ്റ് നൽകിയിരിക്കുന്നത്. കോളുകളും മെസെജുകളും വരുമ്പോഴും ഫോൺ ചാർജിങിലായിരിക്കുമ്പോഴും നോട്ടിഫിക്കേഷൻ നൽകാൻ ഈ ഫീച്ചർ സഹായിക്കും.
Proudly crafted in partnership with @BMWMotorsport, this masterpiece is a tribute to those who dare to push limits and lead with innovation.
— iQOO India (@IqooInd) December 3, 2024
The legend continues with the #iQOO13 Legend Edition. With its striking tri-color design and frosted white glass, it fuses speed,… pic.twitter.com/EMLMGwVofb
വില:
iQOO 13ൻ്റെ 12GB+256GB വേരിയൻ്റിന് 54,999 രൂപയും 16GB+512GB വേരിയൻ്റിന് 59,999 രൂപയുമാണ് വില. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡുകളുള്ള ഉപഭോക്താക്കൾക്ക് 3,000 രൂപ കിഴിവ് ലഭിക്കും. കിഴിവുകൾക്ക് ശേഷം രണ്ട് വേരിയന്‍റുകളുടെയും വില യഥാക്രമം 51,999 രൂപയും 56,999 രൂപയുമാകും. കമ്പനി എക്സ്ചേഞ്ച് ഓഫറുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. എക്സ്ചേഞ്ച് ചെയ്യുമ്പോൾ 2,000 രൂപ കിഴിവ് ലഭിക്കും. 9 മാസം വരെ പലിശ ഈടാക്കാതെ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാകും.
വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇന്ന്(ഡിസംബർ 3) ഉച്ചയ്ക്ക് 2 മണി മുതൽ പ്രീ-ബുക്കിങും ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 5 മുതൽ ആമസോണിൽ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. പ്രീ-ബുക്കിങ് ഓഫറിന്‍റെ ഭാഗമായി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 12 മാസത്തെ വാറൻ്റിയും 3,999 രൂപയുടെ സൗജന്യ iQOO ഗെയിംപാഡും ഉൾപ്പെടെ ലഭ്യമാകും. ഈ ഓഫർ നിശ്ചിത കാലയളവിലേക്ക് ആയിരിക്കും.
🎮 Game on, no matter the challenge! The #iQOO13 delivers Stable Performance in Every Environment—be it multi-finger operation, sweaty hands, or a tempered glass screen protector. 🚀 Stay in control with precise, lag-free motion for a flawless gaming experience every time. 🔥
— iQOO India (@IqooInd) December 3, 2024
📌… pic.twitter.com/nAaML5Gcag
Also Read: |