ETV Bharat / automobile-and-gadgets

സുരക്ഷ മുഖ്യം ബിഗിലേ; നിരവധി സുരക്ഷാ ഫീച്ചറുകളുമായി പുതിയ ഹോണ്ട അമേസ്: വേരിയന്‍റുകളും ഫീച്ചറുകളും - HONDA AMAZE 2025 FEATURES

ഹോണ്ട അമേസിന്‍റെ പുതുക്കിയ പതിപ്പിന്‍റെ വിവിധ വേരിയന്‍റുകളും അവയുടെ ഫീച്ചറുകളും വിലയും പരിശോധിക്കാം.

HONDA AMAZE 2025  NEW HONDA AMAZE PRICE  ഹോണ്ട അമേസ് 2025 ഫീച്ചറുകൾ  ഹോണ്ട അമേസ് 2025 വില
2025 Honda Amaze (Photo -Honda Cars India)
author img

By ETV Bharat Tech Team

Published : Dec 5, 2024, 7:05 PM IST

ഹൈദരാബാദ്: ഹോണ്ടയുടെ കോംപാക്‌ട് സെഡാനായ ഹോണ്ട അമേസിന്‍റെ പുതുക്കിയ പതിപ്പ് ഇന്നലെയാണ് (ഡിസംബർ 4) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പുതിയ ലുക്കിൽ വിപണിയിൽ അവതരിപ്പിച്ച അമേസിന്‍റെ നവീകരിച്ച പതിപ്പിന്‍റെ മൂന്ന് വേരിയന്‍റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. V, VX, ZX എന്നിവയാണ് മൂന്ന് വകഭേദങ്ങൾ.

താങ്ങാവുന്ന വിലയിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സുരക്ഷാ ഫീച്ചറുമായി രാജ്യത്തെത്തുന്ന കാറെന്ന പ്രത്യേകതയും ഹോണ്ട അമേസിനുണ്ട്. എഞ്ചിനിൽ കാര്യമായ മാറ്റങ്ങളൊന്നും ഹോണ്ട വരുത്തിയിട്ടില്ല. പഴയ മോഡലിലെ അതേ 1.2 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിനായാണ് പുതിയ മോഡലിലും നിലനിർത്തിയിരിക്കുന്നത്. 90 എച്ച്പി കരുത്തും 110 എൻഎം പരമാവധി ടോർക്കും നർകുന്ന എഞ്ചിനാണ് ഇത്.

ആറ് മോണോടോൺ ഷേഡുകളിലാണ് കാർ വിപണിയിൽ ലഭ്യമാവുക. ഒബ്‌സിഡിയൻ ബ്ലൂ പേൾ, റേഡിയൻ്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നീ നിറങ്ങളിലാണ് ലഭ്യമാവുക. ഈ ആറ് നിറങ്ങളും ഹോണ്ട അമേസിൻ്റെ എല്ലാ വകഭേദങ്ങളിലും ലഭ്യമാണ്. 7,99,900 രൂപയാണ് ഹോണ്ട അമേസിന്‍റെ പുതിയ പതിപ്പിന്‍റെ പ്രാരംഭ വില(എക്‌സ്-ഷോറൂം). മൂന്ന് വേരിയന്‍റുകളുടെയും വിലയും, ഫീച്ചറുകളും, പ്രധാന സുരക്ഷാ ഫീച്ചറുകളും പരിശോധിക്കാം.

ഹോണ്ട അമേസ് V ഫീച്ചറുകൾ:

ഹോണ്ട അമേസ് വി മോഡലിന്‍റെ മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷന് 7,99,900 രൂപയും സിവിടി ഓപ്‌ഷന് 9,19,900 രൂപയുമാണ് വില. പഴയ മോഡലുകളുടെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഹോണ്ട അമേസ് വി മോഡലിലും നിലനിർത്തിയിട്ടുണ്ട്.

  • കവറോട് കൂടിയ 14 ഇഞ്ച് സ്റ്റീൽ വീൽ
  • എൽഇഡി ഡിആർഎല്ലോടു കൂടിയ എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലൈറ്റുകൾ
  • എൽഇഡി ടെയിൽലൈറ്റുകൾ
  • ഷാർക്ക് ഫിൻ ആൻ്റിന
  • എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുള്ള പവർ അഡ്‌ജസ്റ്റ് ചെയ്യാവുന്ന ORVM
  • 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം
  • വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ
  • 7 ഇഞ്ച് MID ഉള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ
  • വോയിസ് കമാൻഡ്
  • 4-സ്‌പീക്കർ സൗണ്ട് സിസ്റ്റം
  • മാനുവൽ എയർ കണ്ടീഷനിങ്
  • സ്റ്റിയറിങ്-മൗണ്ടഡ് കൺട്രോൾ
  • ടിൽറ്റ് സ്റ്റിയറിങ് അഡ്‌ജസ്റ്റ്
  • ഫാബ്രിക് അപ്ഹോൾസ്റ്ററി
  • പിൻഭാഗത്ത് ആംറെസ്റ്റ്
  • പാഡിൽ ഷിഫ്റ്ററുകൾ ( സിവിടി ഗിയർബോക്‌സ് ഓപ്‌ഷന് മാത്രം)
  • കീലെസ് എൻട്രി, കീലെസ്സ് റിലീസ് ഉള്ള ഇലക്ട്രിക്കൽ ട്രങ്ക് ലോക്ക്
  • 6 എയർബാഗുകൾ, EBD ഉള്ള എബിഎസ്, ESC, ട്രാക്ഷൻ കൺട്രോൾ
  • ഹിൽ സ്റ്റാർട്ട് അസിസ്റ്റ്
  • ISOFIX ചൈൽഡ് സീറ്റ് മൗണ്ട്
  • പിൻവശത്ത് പാർക്കിങ് സെൻസറും ക്യാമറയും

ഹോണ്ട അമേസ് VX ഫീച്ചറുകൾ:

ഹോണ്ട അമേസ് വിഎക്‌സ് മോഡലിന്‍റെ മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷന് 9,09,900 രൂപയും സിവിടി ഓപ്‌ഷന് 9,99,900 രൂപയുമാണ് വില. വിഎക്‌സിൽ നൽകിയിരിക്കുന്ന അധിക ഫീച്ചറുകൾ പരിശോധിക്കാം.

  • എൽഇഡി പ്രൊജക്‌ടർ ഫോഗ് ലാമ്പ്
  • 15 ഇഞ്ച് അലോയ് വീലുകൾ
  • പവർ ഫോൾഡിങ് വിങ് മിറർ
  • ഡാഷ്‌ബോർഡിൽ സാറ്റിൻ മെറ്റാലിക് ഗാർണിഷ്
  • പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ
  • റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് (സിവിടി ഓപ്‌ഷന് മാത്രം)
  • MAX കൂൾ മോഡുള്ള ഓട്ടോ ക്ലൈമറ്റ് കൺട്രോൾ
  • പിൻവശത്ത് എസി വെൻ്റ്
  • വയർലെസ്സ് ചാർജർ
  • അലക്‌സ കോംപറ്റിബിലിറ്റി
  • 2 അഡീഷണൽ ട്വീറ്ററുകൾ
  • റിയർ വ്യൂ ക്യാമറ
  • ലെയ്ൻ വാച്ച് ക്യാമറ
  • ഓട്ടോ ഹെഡ്‌ലാമ്പും വൈപ്പറും
  • പിൻവശത്ത് ഡീഫോഗർ

ഹോണ്ട അമേസ് ZX ഫീച്ചറുകൾ:

ഹോണ്ട അമേസ് ZX മോഡലിന്‍റെ മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷന് 9,69,900 രൂപയും സിവിടി ഓപ്‌ഷന് 10,89,900 രൂപയുമാണ് വില. ZX മോഡലിൽ നൽകിയിരിക്കുന്ന അധിക ഫീച്ചറുകൾ പരിശോധിക്കാം.

  • അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളോട് കൂടിയ ഹോണ്ട സെൻസിങ് ADAS സ്യൂട്ട്
  • ഡ്യുവൽ ടോൺ 15 ഇഞ്ച് അലോയ് വീലുകൾ
Also Read:
  1. കാത്തിരിപ്പിന് വിരാമം: താങ്ങാവുന്ന വിലയിൽ പുതിയ ഹോണ്ട അമേസ് വിപണിയിലെത്തി: വില 8 ലക്ഷം മുതൽ
  2. മലയാളി പേര് നൽകിയ കാർ, കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്‍റിലേക്ക് 'സ്‌കോഡ കൈലാഖ്‌' വരുന്നു: വില 7.89 ലക്ഷം രൂപ മുതൽ
  3. വാങ്ങുന്നെങ്കിൽ ഇപ്പോ വാങ്ങിക്കോ, ഡ്രീം ബൈക്കിന് 20,000 രൂപ വില കുറച്ച് കെടിഎം; ഓഫർ ഇതുവരെ
  4. പുതുവർഷത്തിൽ പുതിയ വില: ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകൾക്ക് അടുത്ത വർഷം വില കൂടും
  5. കൂടുതൽ കരുത്തുറ്റ എഞ്ചിൻ, ഇന്‍റീരിയർ ഡിസെനിലും മാറ്റം: ബിഎംഡബ്ല്യു എം2 കൂപ്പെയുടെ നവീകരിച്ച പതിപ്പ് പുറത്തിറക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.