ലണ്ടൻ ആസ്ഥാനമായുള്ള കൺസ്യൂമർ ടെക് ബ്രാൻഡായ നത്തിങ് സിഎംഎഫ് ഫോൺ വൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. ജൂലൈ 8നാണ് ബജറ്റ് സ്‌മാർട്‌ഫോണായ സിഎംഎഫ് ഫോൺ വൺ ഇന്ത്യയിലെത്തുന്നത്. കൂടാതെ സിഎംഎഫിന്‍റെ പുതിയ ഉൽപന്നങ്ങളായ വാച്ച് പ്രോ 2 സ്‌മാർട് വാച്ചും ബഡ്‌സ് പ്രോ 2 ഇയർബഡും ഇതേ ദിവസം തന്നെ ലോഞ്ച് ചെയ്യും. സിഎംഎഫിന്‍റെ ആദ്യ സ്‌മാർട് ഫോൺ ആയ സിഎംഎഫ് ഫോൺ വണ്ണിന്‍റെ വില 20,000 രൂപയിൽ താഴെയാവുമെന്നാണ് റിപ്പോർട്ടുകൾ.
ഫീച്ചറുകൾ:
- ഫോണിന് പിൻഭാഗത്തായി വീൽ
- 120Hz ന്‍റെ AMOLED സ്‌ക്രീൻ
- 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ
- മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റിന്‍റെ പ്രോസസർ
- 50 MP ഡുവൽ ക്യാമറ, 16MP ഫ്രൻഡ് ക്യാമറ
- 5,000mAh ബാറ്ററി, 33W വയർഡ് ചാർജിങ്
- കളർ: ബ്ലാക്ക്
കഴിഞ്ഞ വർഷമാണ് നത്തിങ് അതിന്‍റെ സബ് ബ്രാൻഡായ സിഎംഎഫിനെ അവതരിപ്പിക്കുന്നത്. ഇയർബഡ്, സ്‌മാർട് വാച്ച്, ചാർജർ എന്നീ മൂന്ന് ഉൽപ്പന്നങ്ങളാണ് സിഎംഎഫ് പുറത്തിറക്കിയത്. ചാറ്റ്ജിപിടിയെ തങ്ങളുടെ എല്ലാ ഓഡിയോ ഉൽപന്നങ്ങളിലേക്കും സംയോജിപ്പിക്കുമെന്ന് കഴിഞ്ഞ മാസം നത്തിങ് പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി വിശാൽ ഭോലയെ ഇന്ത്യൻ ബിസിനസ് പ്രസിഡൻ്റായി നിയമിച്ചിരുന്നു.