ഹൈദരാബാദ്: ആമസോണിൻ്റെ ബ്ലാക്ക് ഫ്രൈഡേ സെയിൽ ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. വിൽപ്പനയിൽ സ്‌മാർട്ട്ഫോണുകൾക്ക് മികച്ച ഡിസ്‌കൗണ്ട് വാഗ്‌ദാനം ചെയ്യുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആപ്പിൾ, സാംസങ്, വൺപ്ലസ്, ഷവോമി എന്നിവ ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ സ്‌മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകും.
ഇതോടൊപ്പം ബാങ്ക് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാകും. കൂടാതെ തെരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 10% കിഴിവും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി, ബാങ്ക് ഓഫ് ബറോഡ, എച്ച്‌എസ്‌ബിസി തുടങ്ങിയ ബാങ്കുകളാണ് കിഴിവ് നൽകുക. പ്രമുഖ കമ്പനികളുടെ ചില സ്‌മാർട്ട്‌ഫോണുകളും അവയുടെ വിലയും പരിശോധിക്കുക.
1. ആപ്പിൾ ഐഫോൺ:
ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഐഫോൺ വാങ്ങാൻ സാധിക്കാത്തവർക്ക് ആമസോൺ ബ്ലാക്ക് ഫ്രൈഡേ സെയിലിൽ വാങ്ങാൻ സാധിക്കും. ഐഫോൺ 16, ഐഫോൺ 16 പ്രോ മോഡലുകൾ ബാങ്ക് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ഓഫർ, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ ഓഫറുകളോടെയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഐഫോണിന്‍റെ വിവിധ മോഡലുകളുടെ ഓഫർ വില പരിശോധിക്കാം.
iPhone 16
- ലോഞ്ച് വില: 79,900 രൂപ
- ഓഫർ വില: 71,900 രൂപ
iPhone 16 Pro
- ലോഞ്ച് വില: 1,19,900 രൂപ
- ഓഫർ വില: 1,12,900 രൂപ
iPhone 15
- സെയിൽ വില: 69,900 രൂപ
- ഓഫർ വില: 65,900 രൂപ
ഐഫോൺ 15 പ്ലസ്
- സെയിൽ വില: 79,900 രൂപ
- ഓഫർ വില: 66,900 രൂപ
iPhone 13
- ഓഫർ വില: 45,499 രൂപ
2. സാംസങ് ഗാലക്‌സി:
ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങിൻ്റെ ഗാലക്‌സി എസ് സീരീസ് സ്‌മാർട്ട്‌ഫോണുകൾക്ക് ബ്ലാക്ക് ഫ്രൈഡേ സെയിലിൽ ആമസോൺ ഡിസ്‌കൗണ്ടുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മുൻപ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലും സാംസങ് മികച്ച ഓഫറുകൾ നൽകിയിരുന്നു. ബ്ലാക്ക് ഫ്രൈഡേ സെയിലിൽ ഗ്യാലക്‌സി എസ്23 അൾട്രായുടെ വില 79,999 രൂപയാണ്. 2023ൽ പുറത്തിറക്കിയ ഗാലക്‌സി എസ്23 എഫ്ഇയുടെ വില 124,999 രൂപയുമാണ്. ഇതിനു പുറമെ എസ് സീരീസിലെ മറ്റ് മോഡലുകളായ ഗാലക്‌സി എസ് 24 അൾട്രാ, ഗാലക്‌സി എസ് 24, ഗാലക്‌സി എസ് 24 എഫ്ഇ എന്നിവയ്‌ക്കും ആമസോണിൽ കിഴിവുകൾ ലഭിക്കും.
3. വൺപ്ലസ് സ്‌മാർട്ട്ഫോൺ:
മൊബൈല്‍ കമ്പനികളിലെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ വണ്‍ പ്ലസിന്‍റെ വൺപ്ലസ് 12 സീരീസ് മോഡലുകൾക്കും, വൺപ്ലസിന്‍റെ ഓപ്പൺ അപെക്‌സ് എഡിഷനും ഫോൾഡബിൾ സ്‌മാർട്ട്‌ഫോണുകൾക്കും ഡിസ്‌കൗണ്ടുകൾ ലഭ്യമാണ്.
വൺപ്ലസ് ഓപ്പൺ അപെക്‌സ് എഡിഷൻ:
- ലോഞ്ച് വില: 1,49,999 രൂപ
- ഓഫർ വില: 1,29,999 രൂപ
വൺപ്ലസ് 12
- ലോഞ്ച് വില: 64,999 രൂപ
- ഓഫർ വില: 54,999 രൂപ
വൺപ്ലസ് 12r :
- ലോഞ്ച് വില: 39,999 രൂപ
- ഓഫർ വില: 32,999 രൂപ
ഓഫറിലുള്ള മറ്റ് ബ്രാൻഡുകൾ:-
ആപ്പിൾ, സാംസങ്, വൺപ്ലസ് എന്നിവയ്‌ക്ക് പുറമെ ഷവോമി, iQOO, വിവോ, റിയൽമി, മോട്ടോറോള, ലാവ, ഹോണർ. പോക്കോ, ഓപ്പോ എന്നീ പ്രമുഖ ബ്രാൻഡുകളുടെ ഫോണുകളും ബ്ലാക്ക് ഫ്രൈഡേ സെയിലിൽ ഡിസ്‌കൗണ്ട് വിലയിൽ ലഭ്യമാണ്. സ്‌മാർട്ട്‌ഫോണുകൾക്ക് പുറമെ, ലാപ്‌ടോപ്പുകൾ, വയർലെസ് ഇയർബഡ്‌സ്, സ്‌മാർട്ട്‌ഫോൺ ആക്‌സസറികൾ, ഗെയിമിങ് ഉപകരണങ്ങൾ, സ്‌മാർട്ട് ടിവികൾ തുടങ്ങിയവയ്‌ക്കും ആകർഷകമായ കിഴിവുകൾ വാഗ്‌ദാനം ചെയ്യുന്നതായാണ് ആമസോൺ അറിയിച്ചിരിക്കുന്നത്.