Video | പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി - പുനലൂർ മൂവാറ്റുപുഴ കാർ കത്തി നശിച്ചു
🎬 Watch Now: Feature Video
പത്തനംതിട്ട : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദമരുതിയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു.യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് സമീപം കുന്നംകാട്ടു ഹൗസിൽ റിയാസ് കെ.എം, സുഹൃത്തുക്കളായ യാമിൻ, സുഹൈൽ എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.ചൊവ്വാഴ്‌ച (ജൂലൈ 13) രാത്രി 10 മണിയോടെയായിരുന്നു അപകടം. കോഴഞ്ചേരിയിൽ നിന്ന് ഈരാറ്റുപേട്ടക്ക് പോകുമ്പോൾ ചെല്ലക്കാട് കയറ്റത്തിൽ വച്ച് കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. പെട്ടന്ന് കാർ നിർത്തി മൂവരും പുറത്തിറങ്ങി. മിനിട്ടുകൾക്കുള്ളിൽ കാറില്‍ നിന്ന് തീയാളി. റാന്നി അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.
കൊഴഞ്ചേരിയിൽ നിന്ന് വരുന്ന വഴി രണ്ടുപ്രാവശ്യം വാഹനം വഴിയിൽ നിന്നു. തുടർന്ന് വാഹനം എടുത്ത ഷോറൂമിലും വർക്ക് ഷോപ്പിലും വിളിച്ച് ഇക്കാര്യം പറഞ്ഞപ്പോൾ കുഴപ്പമില്ല, വാഹനം ഓടിക്കാം എന്നാണ് മറുപടി ലഭിച്ചതെന്ന് റിയാസ് പറയുന്നു. ഇതിനുശേഷം 10 കിലോമീറ്റർ ഓടുന്നത്തിനിടെ വാഹനത്തിന്‍റെ വേഗത കുറയുകയും ഉരച്ചിൽ പോലുള്ള ശബ്‌ദവും കരിഞ്ഞ മണവും അനുഭവപ്പെട്ടു. ഇവർ പെട്ടെന്ന് വാഹനം നിർത്തി പുറത്തിറങ്ങി ബോണറ്റ് തുറക്കാൻ ശ്രമിച്ചുവെങ്കിലും കത്തുന്ന ചൂട് കാരണം പിൻമാറി. നിമിഷങ്ങൾക്കകം കാറിൽ തീയാളിപ്പടരുകയായിരുന്നു.
Last Updated : Jul 13, 2022, 5:39 PM IST