കർണാടകയിൽ കുരങ്ങുകളെ മരത്തിൽ കെട്ടിത്തൂക്കി കൊന്നു - monkeys were hanged from a Tamarind tree
🎬 Watch Now: Feature Video
കർണാടകയിലെ ബിദാർ ജില്ലയിൽ കുരങ്ങുകളെ മരത്തിൽ കെട്ടിത്തൂക്കിയിട്ട് അജ്ഞാത സംഘത്തിന്‍റെ ക്രൂരത. ജില്ലയിലെ മ്യൂറൽ ഗ്രാമത്തിലാണ് നാല് കുരങ്ങുകളെ അക്രമികൾ പുളിമരത്തിൽ കെട്ടിത്തുക്കിയത്. മണിക്കൂറുകൾക്ക് ശേഷം ഇത് ശ്രദ്ധയിൽ പെട്ട് പ്രദേശവാസികൾ കുരങ്ങുകളെ താഴേക്ക് എത്തിച്ചെങ്കിലും രണ്ട് കുരങ്ങുകൾക്ക് ജീവൻ നഷ്‌ടപ്പെട്ടു. അതേസമയം അക്രമികൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ രംഗത്തെത്തി. സംഭവത്തിൽ ബിദാർ പൊലീസ് അന്വേഷണം ആരംഭിച്ചു.