പരാതി പറയാനെത്തിയ സ്‌ത്രീയോട് കയര്‍ത്ത് ബിജെപി എംഎല്‍എ ; വീഡിയോ പുറത്ത്
🎬 Watch Now: Feature Video
കർണാടകയില്‍ നിവേദനം നല്‍കാനെത്തിയ സ്‌ത്രീയോട് കയര്‍ത്ത് സംസാരിച്ച് ബിജെപി എംഎല്‍എ. മഹാദേവപുര മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ അരവിന്ദ് ലിംബവലിയാണ് സ്‌ത്രീയോട് ദേഷ്യപ്പെട്ടത്. ബെംഗളൂരുവിലെ വര്‍ത്തൂര്‍ എന്ന സ്ഥലത്ത് വച്ചാണ് സംഭവം. മണ്ഡലത്തിലെ മഴ ബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുകയായിരുന്നു എംഎല്‍എ. ഇതിനിടെ എംഎല്‍എയോട് സംസാരിക്കാന്‍ ശ്രമിച്ച സ്‌ത്രീയോട് കയര്‍ത്ത് സംസാരിക്കുകയും അവരുടെ കയ്യിലുണ്ടായിരുന്ന പേപ്പര്‍ തട്ടിപ്പറിക്കുകയുമായിരുന്നു. ഇതിന്‍റെ വീഡിയോ പുറത്തുവന്നു. സ്‌ത്രീയെ കസ്റ്റഡിയിലെടുക്കാന്‍ എംഎല്‍എ പൊലീസിനോട് നിര്‍ദേശിക്കുന്നതും ഒരു മിനിറ്റ് 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ എംഎല്‍എക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.