Video: പൈതൃകത്തിന്‍റെ ഓര്‍മ പുതുക്കി ഒരു 'തീവണ്ടി' യാത്ര - ഇന്ത്യന്‍ റെയില്‍ വെയുടെ ഹെറിറ്റേജ് ട്രേയിന്‍
🎬 Watch Now: Feature Video

റായിഗഡ്: പഴമയുടെ ഓര്‍മ പുതുക്കി ഒരു തീവണ്ടി യാത്ര. 1982 വരെ ഇന്ത്യന്‍ റെയില്‍വെയുടെ ഉപയോഗത്തിലുണ്ടായിരുന്ന 794ബി നെറോ ഗ്യാജ് സ്റ്റീമ് ലോക്കോയാണ് വീണ്ടും ഓടിയത്. ഡീസല്‍ എഞ്ചിനും ഇലക്ട്രിക് എഞ്ചിനും വരുന്നതിന് മുമ്പ് അക്ഷരാര്‍ഥത്തില്‍ തീവണ്ടി എന്ന ട്രെയിൻ എങ്ങനെയാണ് ഓടിയിരുന്നതെന്നും അതിന്‍റെ പ്രവര്‍ത്തനം എങ്ങനെയായിരുന്നുവെന്ന് ജനങ്ങള്‍ക്ക് നേരിട്ട് കാണുന്നതിനുമുള്ള അവസരമാണ് ഇന്ത്യൻ റെയില്‍വെ ഒരുക്കിയത്. പൈതൃക ഓട്ടത്തിന്‍റെ ഭാഗമായി 2 കിലോമീറ്ററാണ് വണ്ടി ഓടിയത്. 917ലാണ് യുഎസിലെ ബിഎല്‍ഡബ്ല്യു എന്ന കമ്പനിയാണ് 794ബി എന്‍ജിന്‍ നിര്‍മിച്ച് തുടങ്ങിയത്. സെൻട്രല്‍ റെയില്‍വെയുടെ കീഴിലെ നീരാല്‍ സ്റ്റേഷനില്‍ നിന്നാണ് ട്രെയിൻ യാത്ര തിരിച്ചത്.