വിജയദശമി ദിനത്തിൽ സൈനിക ക്യാമ്പിൽ ആയുധപൂജയുമായി കേന്ദ്ര പ്രതിരോധ മന്ത്രി
🎬 Watch Now: Feature Video
വിജയദശമി ദിനത്തിൽ (ഒക്ടോബർ 5) ഉത്തരാഖണ്ഡിലെ ഔലിയിലുള്ള സൈനിക ക്യാമ്പിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആയുധപൂജ നടത്തി. പ്രത്യേക സൈനിക ഹെലികോപ്റ്ററിൽ രാവിലെ 8 മണിക്ക് ഔലിയിൽ എത്തിയ സിങ് സൈനികരുമായി സംവദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. കരസേനാ മേധാവി മനോജ് പാണ്ഡെയുടെ സാന്നിധ്യത്തിലാണ് മന്ത്രി ആയുധപൂജ നടത്തിയത്. ശേഷം ക്യാമ്പിൽ വച്ച് നടത്തിയ പ്രസംഗത്തിൽ രാജ്നാഥ് സിങ് രാജ്യത്തിന്റെ സായുധ സേനയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.