കാറിനടിയിൽപ്പെട്ട് കുരുന്നിന് ദാരുണാന്ത്യം - മുൻവശത്തെചക്രത്തിനടിയിൽ കുട്ടി
🎬 Watch Now: Feature Video
മോഗ (പഞ്ചാബ്): നഗരത്തിലെ തിരക്കിനിടയിൽ കാറിനടിയിൽപ്പെട്ട് കുരുന്നിന് ദാരുണാന്ത്യം. പഞ്ചാബിലെ മോഗ നഗരത്തിൽ ശനിയാഴ്‌ചയാണ് (08.10.2022) ഹൃദയഭേദകമായ അപകടമുണ്ടായത്. പ്രധാന റോഡിൽ നിന്ന് കാർ ഇടറോഡിലേക്ക് കയറുന്നതിനിടെയാണ് പെൺകുട്ടിയെ ഇടിച്ചത്. മുന്നോട്ടെടുത്ത കാറിന്‍റെ മുൻവശത്തെ ചക്രത്തിനടിയിൽ കുട്ടി അകപ്പെട്ട് പോകുകയായിരുന്നു. പെൺകുട്ടിയെ കാർ ഇടിക്കുന്നതിന്‍റെയും കുട്ടിയുടെ ശരീരത്തിന് മുകളിലൂടെ കാർ കയറി ഇറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമാണ്. അപകടത്തിന് തൊട്ടുപിന്നാലെ സമീപത്ത് നിന്ന ഒരു സ്‌ത്രീ പെൺകുട്ടിയെ കാറിനടിയിൽ നിന്ന് വലിച്ചെടുക്കുന്നതും കാണാം.