രണ്ടു വയസുള്ള കുഞ്ഞ് കുഴല്‍ കിണറില്‍ വീണു - തിരുച്ചിയില്‍ രണ്ടു വയസ്സായ കുഞ്ഞ് കുഴല്‍ കിണറില്‍ വീണു
🎬 Watch Now: Feature Video
ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ രണ്ട് വയസുള്ള കുഞ്ഞ് കുഴല്‍ കിണറില്‍ വീണു. ബ്രിട്ടോ അരോകിയദാസിന്‍റെ മകന്‍ സുജിത്ത് ആണ് കളിക്കുന്നതിനിടെ വീടിനടുത്തുള്ള കുഴല്‍ കിണറില്‍ വീണത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. 300 അടി താഴ്ചയുള്ള കുഴല്‍ കിണറിലേക്കാണ് കുട്ടി വീണത്. 30 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും കുട്ടിയുടെ ആരേഗ്യനില തൃപ്തികരമാണെന്നും രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. തിരുച്ചി ജില്ലാ കലക്ടര്‍ ശിവരസു സ്ഥലത്തെത്തി.
TAGGED:
latest thiruchi