വാളയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച മാർച്ച് - yuva moracha asks reinvestigation news
🎬 Watch Now: Feature Video
മലപ്പുറം: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണകേസിൽ പുനർവിചാരണ ആവശ്യപ്പെട്ട് യുവമോർച്ചയുടെ പ്രതിഷേധം മാർച്ച്. മലപ്പുറം ജില്ലാ കലക്‌ടറേറ്റിലേക്ക് യുവമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് സിവിൽ സ്റ്റേഷൻ കവാടത്തിൽ വെച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. സംഘർഷത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനും പ്രവർത്തകനും നിസാര പരിക്കേറ്റു.