വി.വി പ്രകാശിനെ അനുസ്‌മരിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും - kpa majeed
🎬 Watch Now: Feature Video
മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്‍റും നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.വി പ്രകാശിനെ അനുസ്‌മരിച്ച് മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും. തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്നും ജില്ലയിലെ കരുത്തനായ നേതാവിനെയാണ് നഷ്‌ടമായതെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. മലപ്പുറം ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ പടുത്തുയർത്തിയ ധീരനായ നേതാവായിരുന്നു വി.വി പ്രകാശെന്നും യു.ഡി.എഫിലെ കെട്ടുറപ്പുള്ള നേതാവിനെയാണ് നഷ്‌ടപ്പെട്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.