പ്രതി ഇറങ്ങിയോടി; പൊലീസിനെ തടയാൻ ശ്രമിച്ച ഭാര്യക്ക് മർദ്ദനം
🎬 Watch Now: Feature Video
പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ പൊലീസ് പിന്തുടർന്നപ്പോൾ തടയാൻ ശ്രമിച്ച പ്രതിയുടെ ഭാര്യക്ക് നേരെ പൊലീസ് മർദ്ദനം.
അയൽവാസിയെ ശല്യം ചെയ്ത കേസിലാണ് തിരുവല്ലം സ്വദേശി അനീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്നത്. എന്നാൽ പാറാവുകാരനെ തള്ളി മാറ്റി ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സൈമൺ, ഗോപിനാഥൻ എന്നീ പൊലീസുകാർ അനീഷിനെ പിന്തുടർന്നു. റോഡിൽ വീണ അനീഷിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ അനീഷിന്‍റെ ഭാര്യ ആതിര പൊലീസിനെ തടയാൻ ശ്രമിച്ചു. ഇതിനിടയിലാണ് പൊലീസ് ആതിരയെ മുട്ടുകാൽ കൊണ്ട് മർദ്ദിച്ചത്. നേരത്തേ പോക്സോ കേസിൽ പ്രതിയായിരുന്നു അനീഷ്. സംഭവം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
Last Updated : May 29, 2019, 12:19 AM IST