കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില ഇടിഞ്ഞാല്‍ മാര്‍ക്കറ്റില്‍ ഇടപെടുമെന്ന് കൃഷിമന്ത്രി - പ്രത്യേക അഭിമുഖം
തിരുവനന്തപുരം: കർഷകർ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങൾക്ക് ന്യായവില ലഭ്യമാകുന്നില്ലെങ്കിൽ ഹോർട്ടികോർപ്പും കൃഷി വകുപ്പും ഉടൻ മാർക്കറ്റിൽ ഇടപെടുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. വിളവെടുപ്പ് സീസൺ എന്നു കരുതി ഉല്‍പന്നങ്ങൾക്ക് തുച്ഛമായ വില നൽകി കർഷകരെ ചൂഷണം ചെയ്യാൻ വ്യാപാരികളെ അനുവദിക്കില്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. പാലക്കാട് മുതലമടയിലെ മാമ്പഴകൃഷിക്കാർക്ക് ന്യായവില ഉറപ്പാക്കിയിട്ടുണ്ട്. വാഴക്കുളം പൈനാപ്പിൾ കൃഷിക്കാർക്കും വിപണനത്തിന് ഉണ്ടായിരുന്ന പ്രയാസങ്ങൾ പരിഹരിച്ചിട്ടുണ്ട്. കൊവിഡ് കാലത്തിനു ശേഷം കേരളത്തിലുണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമം നേരിടുന്നതിനുള പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സുനിൽ കുമാർ പറഞ്ഞു.