പൗരത്വ ഭേദഗതി നിയമം; പ്രതിഷേധ റാലിയുമായി യു.ഡി.എഫ് നെല്ലിക്കുഴി മണ്ഡലം - പൗരത്വ ഭേദഗതി നിയമം
🎬 Watch Now: Feature Video
എറണാകുളം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് നെല്ലിക്കുഴി മണ്ഡലം കമ്മറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. കമ്പനിപ്പടിയിൽ നിന്നാരംഭിച്ച റാലിയിൽ സ്ത്രികളും കുട്ടികളും അടക്കം നൂറ് കണക്കിനാളുകൾ അണിനിരന്നു. നെല്ലിക്കുഴി കവലയിൽ സമാപിച്ച റാലിക്ക് ശേഷം ചേർന്ന യോഗം കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. കെ.എം.കുഞ്ഞു ബാവ അധ്യക്ഷത വഹിച്ചു. നാഗഞ്ചേരി പള്ളി വികാരി ഫാ.സാജു മുഖ്യ പ്രഭാഷണം നടത്തി.