മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി - youth congress protest news
🎬 Watch Now: Feature Video
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് നഗര അതിർത്തിയായ വഴയിലയില്‍ പൊലീസ് തടഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, സ്വർണ കള്ളക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പ്രവർത്തകർ മുഖ്യമന്ത്രിയുടെയും സ്വർണ കള്ളക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്‍റെയും കോലം കത്തിച്ചു. പൊലീസ് ബാരിക്കേഡ് തർക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ സംഘർഷമുണ്ടായി. പിന്നീട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.