വാറ്റിൽ അമിനിസ്റ്റി കൊണ്ടുവന്ന സർക്കാർ തീരുമാനത്തെ സ്വാഗതംചെയ്ത് വ്യാപാര സമൂഹം - implementing amnesty in vat
🎬 Watch Now: Feature Video
ആലപ്പുഴ : മൂല്യ വർധിത നികുതിയിൽ അമിനിസ്റ്റി കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആലപ്പുഴയിലെ വ്യാപാര സമൂഹം. ജിഎസ്‌ടി വന്നതോടെ പല സംസ്ഥാനത്തും മൂല്യവർധിത നികുതിയിൽ ഇളവ് നൽകിയിരുന്നു. എന്നാൽ കേരളത്തിൽ ഇത് നടപ്പായില്ല. എങ്കിലും കുടിശ്ശിക വരുത്തിയ മൂല്യവർധിത നികുതി വ്യാപാരികൾ തവണകളായി അടച്ചാൽ മതിയെന്ന ആനുകൂല്യം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വ്യാപാരികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും ഇതു സംബന്ധിച്ച വ്യക്തത സംസ്ഥാന ബജറ്റിൽ ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് വരുത്തിയത് സ്വാഗതാർഹമാണെന്നും വ്യാപാരികൾ പറയുന്നു.