ടി.പി.ചന്ദ്രശേഖരൻ അനുസ്‌മരണത്തിലെ വിലക്ക്; പ്രതികരിക്കാതെ സിപിഎം - tp chandrashekharan remembrance controversy
🎬 Watch Now: Feature Video
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ അനുസ്‌മരണത്തിൽ പങ്കെടുക്കുന്നതിൽ നിന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിലക്കിയെന്ന ആർഎംപിയുടെ ആരോപണത്തോട് പ്രതികരിക്കാതെ സിപിഎം. വിഷയത്തെക്കുറിച്ച് കാനത്തോടാണ് പ്രതികരണം ചോദിക്കേണ്ടതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎം വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.പി.ചന്ദ്രശേഖരൻ ഭവൻ ഉദ്ഘാടന ചടങ്ങിന് പങ്കെടുക്കുന്നതിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ സിപിഎം വിലക്കിനെ തുടര്‍ന്ന് കാനം ഒഴിഞ്ഞുമാറിയെന്നും ആര്‍എംപി(ഐ) സംസ്ഥാന സെക്രട്ടറി എന്‍.വേണു ആരോപിച്ചിരുന്നു.