ബി.പി.സി.എൽ സ്വകാര്യവത്കരണത്തിനെതിരെ ഉപവാസ സമരം - privatization of bpcl
🎬 Watch Now: Feature Video
എറണാകുളം : ബി.പി.സി.എൽ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബെന്നി ബഹനാൻ എം.പിയും വി.പി.സജീന്ദ്രൻ എം.എൽ.എയും 12 മണിക്കൂർ ഉപവാസം നടത്തുന്നു. കമ്പനി ഗേറ്റ് പടിക്കൽ നടക്കുന്ന ഉപവാസ സമരം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ഉപവാസം.ചരിത്രത്തിലാദ്യമായാണ് ഒരു പൊതുമേഖലാ കമ്പനി പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ബെന്നി ബഹനാൻ എം പി പറഞ്ഞു. തൊഴിലാളികളടക്കം നിരവധി പേർ സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. ഉപവാസത്തിന്റെ സമാപനം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
Last Updated : Nov 11, 2019, 3:15 PM IST