കടകംപള്ളി തീര്‍ഥം വാങ്ങുന്നത് എന്തിനെന്ന് ജനത്തിനറിയാമെന്ന് ശോഭ സുരേന്ദ്രൻ - allegations against Kadakampally
🎬 Watch Now: Feature Video
തിരുവനന്തപുരം: ശബരിമലയിൽ പോലും തീർഥം വാങ്ങാത്ത കടകംപള്ളി സുരേന്ദ്രൻ തെരഞ്ഞെടുപ്പ് കാലത്ത് അമ്പലങ്ങളിൽ കയറി തീർഥം വാങ്ങുന്നത് എന്തിനെന്ന് ജനത്തിനറിയാമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചയാകുന്നത് കടകംപളളിയുടെ ചെയ്തികൾ കൊണ്ടാണ്.
യുഡിഎഫ് സ്ഥാനാർഥി ഡോ.എസ്.എസ്.ലാൽ നാട്ടുകാർക്ക് വേണ്ടി പണിയെടുക്കാത്തയാളാണെന്നും ഇത്തരക്കാരെ ജനം അംഗീകരിക്കില്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു . കഴക്കൂട്ടത്ത് ഇത്തവണ എൻഡിഎയ്ക്ക് വിജയം ഉറപ്പാണെന്നും ശോഭ സുരേന്ദ്രൻ ഇ ടിവി ഭാരതിനോട് പറഞ്ഞു.