പൗരത്വ നിയമ ഭേദഗതിക്കെതിരെ തൃശൂരിൽ പൗരസമിതിയുടെ പ്രതിഷേധം - CAA news
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5445815-403-5445815-1576910385150.jpg)
തൃശൂർ: പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ തൃശൂർ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ കൂറ്റൻ റാലിയും ധർണയും നടത്തി. തൃശൂര്‍ പി.ഒ റോഡ് വഴി സ്വരാജ് റൗണ്ട് ചുറ്റിയ റാലി കോർപറേഷന് മുന്നിലെത്തി അവസാനിച്ചു. റാലിയെ തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഇമാം ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലെങ്ങും അലയടിക്കുന്ന ഈ പോരാട്ടത്തെ തകർക്കാൻ ഫാഷിസ്റ്റ് ശക്തികൾക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു.