നാലു വര്‍ഷമായി എടിഎം കാര്‍ഡുകളും കത്തുകളും വിതരണം ചെയ്യാത്ത പോസ്റ്റുമാന്‍ - Postman not distribute post cards, letters and ATM cards from past 4 years
🎬 Watch Now: Feature Video
ബെംഗലുരു: കഴിഞ്ഞ നാലു വര്‍ഷങ്ങളായി തപാല്‍ വഴി വന്ന കത്തുകള്‍, കാര്‍ഡുകള്‍, എടിഎം കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്യാതെ ഒരു പോസ്റ്റുമാന്‍. കര്‍ണ്ണാടകയിലെ കോപ്പല്‍ ജില്ലയില്‍ യാലബര്‍ഗ താലൂക്കില്‍ സംഗനാല എന്ന ഗ്രാമത്തിലെ പോസ്റ്റ്മാന്‍ സുരേഷ് തലവാരയാണ് 2014 മുതലുള്ള പോസ്റ്റുകളും മറ്റും വിതരണം ചെയ്യാതെ സുക്ഷിച്ചത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് പൊതുജനം ആവശ്യപ്പെടുകയായിരുന്നു. ആയിരത്തോളം കത്തുകളും എടിഎം കാര്‍ഡുകളും മറ്റ് പോസ്റ്റുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു.