മദ്യ ലഭ്യത വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനം ഖേദകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി
🎬 Watch Now: Feature Video
മലപ്പുറം: മദ്യ ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം അങ്ങേയറ്റം ഖേദകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മത വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളും അവരവരുടെ ആരാധനാലയങ്ങളിൽ പോലും പോകാതെ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമാവുകയാണ്. അവരുടെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടിയാണ് സർക്കാരിന്‍റേത്. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് മുതിരാത്തതെന്നും അദ്ദേഹം പറഞ്ഞു.