സിപിഎം അക്രമം അഴിച്ചുവിടുന്നത് പരാജയ ഭീതി മൂലം; പികെ കൃഷ്ണദാസ് - chief minister pinarayi vijayan
🎬 Watch Now: Feature Video
തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം അക്രമം അഴിച്ചുവിടുന്നതില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. പാർട്ടിക്കാർ അരുംകൊല നടത്തുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഇത് ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. കാട്ടാക്കടയിൽ ഒരു കുടുംബത്തെയാകെ ആക്രമിച്ചിട്ടും പോലീസ് നിഷ്ക്രിയത്വം പാലിക്കുകയായിരുന്നു, തെരഞ്ഞെടുപ്പ് പരാജയഭീതി മൂലമാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.