പെട്രോൾ- ഡീസല്‍ വില വര്‍ധനവിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി - പെട്രോൾ- ഡീസല്‍ വില വര്‍ധനവ്

🎬 Watch Now: Feature Video

thumbnail

By

Published : Jul 6, 2019, 2:58 PM IST

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും അധിക നികുതി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ജനറല്‍ പോസ്‌റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓട്ടോ-ടാക്‌സി ആന്‍റ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐറ്റിയുവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. ജനദ്രോഹപരമായ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഓട്ടോ-ടാക്‌സി ആന്റ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐറ്റിയുവിന്‍റെ സംസ്ഥാന പ്രസിഡന്‍റ് കെഎസ് സുനില്‍കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.