ദേശീയ പണിമുടക്ക് തുടരുന്നു; ദുരിതത്തിലായി ജനങ്ങൾ - തമ്പാനൂർ സെൻട്രൽ റെയിൽവെ സ്റ്റേഷന്‍
🎬 Watch Now: Feature Video
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി നടത്തുന്ന 24 മണിക്കൂർ പണിമുടക്കിൽ വലഞ്ഞ് ജനങ്ങൾ. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി തമ്പാനൂർ സെൻട്രൽ റെയിൽവെ സ്റ്റേഷനിലെത്തിയ യാത്രക്കാർ വാഹനം കിട്ടാതെ ബുദ്ധിമുട്ടി. ആർസിസി, മെഡിക്കൽ കോളജ്, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിലേക്ക് ചികിത്സക്കായി എത്തിയവരാണ് ഏറെ ബുദ്ധിമുട്ടിലായത്. ഇവർക്കായി പൊലീസ് പ്രത്യേക വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. കെഎസ്‌ആർടിസി സർവീസ് നടത്താത്തതിനാൽ തമ്പാനൂരിൽ നിന്നും മലയോര, ഗ്രാമപ്രദേശങ്ങളിലേക്ക് പോകാനെത്തിയവരും ദുരിതത്തിലായി. വിവിധ സ്ഥലങ്ങളിൽ നിന്നായി തമ്പാനൂർ റെയിൽവെ സ്‌റ്റേഷനിലെത്തിയ യാത്രക്കാരുടെ പ്രതികരണങ്ങൾ...