അമ്പലപ്പുഴയിൽ വിജയതുടര്‍ച്ച ഉറപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം - എച്ച് സലാം
🎬 Watch Now: Feature Video
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു സ്ഥാനാർഥി എച്ച്. സലാം. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി മുൻ അംഗവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗവുമാണ് എച്ച് സലാം.
എൽഡിഎഫ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി എന്ന നിലയിൽ ജി സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും ലോക്‌സഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾക്കും അമ്പലപ്പുഴയിൽ ചുക്കാൻപിടിച്ചതും വിജയതന്ത്രങ്ങൾ മെനഞ്ഞതും സലാമിന്‍റെ പ്രവർത്തന മികവായാണ് പാർട്ടി കാണുന്നത്. അതുകൊണ്ട് തന്നെയാണ് ജി സുധാകരന് പകരം എച്ച് സലാമിനെ പാർട്ടി പരിഗണിച്ചതും. തുടർച്ചയായി 3 തവണ അമ്പലപ്പുഴയിൽ നിന്ന് വിജയിച്ച ജി സുധാകരൻ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റാമെന്ന തികഞ്ഞ ആത്മവിശാസത്തിലാണ് സലാം പ്രചാരണത്തിന് ഇറങ്ങുന്നത്.