സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകും - ഗതാഗത മന്ത്രി
🎬 Watch Now: Feature Video
തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി 1000 ബസുകള്‍ കിഫ്ബി വഴി വാങ്ങുക സാധ്യമല്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. 1000 ബസുകള്‍ക്കു നല്‍കുന്ന വായ്പ ദിനം പ്രതി തിരിച്ചടയ്ക്കണമെന്ന കിഫ്ബി വ്യവസ്ഥ പ്രായോഗികമല്ലെന്ന് ധനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ഇടിവി ഭാരതിനോട് പറഞ്ഞു. സര്‍ക്കാര്‍ പൂര്‍ണമായി സഹായിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനാകില്ലെന്നും ഇ.ടി.വി ഭാരതിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ശശീന്ദ്രന്‍ പറഞ്ഞു.