പൂട്ട് തുറന്നു ; സംസ്ഥാനത്ത് ജനജീവിതം സജീവമാകുന്നു - kerala unlock news
🎬 Watch Now: Feature Video
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനജീവിതം സജീവമാകുന്നു. കെ.എസ്.ആർ.ടിസി ബസുകൾ ഉൾപ്പടെ സർവീസ് ആരംഭിച്ചു. ഓട്ടോ - ടാക്‌സികളും ഓടിത്തുടങ്ങി. ഇളവുകൾ ഉള്ള മേഖലകളിൽ റോഡുകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ടിപിആറിൻ്റെ അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങൾ. എട്ട് ശതമാനത്തിൽ താഴെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ ഇളവുകൾ ലഭിക്കും. ഇവിടെ എല്ലാ കടകളും എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് മണി വരെ പ്രവർത്തിക്കാം. മറ്റ് സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാം.
പൊതു സ്വകാര്യ വാഹനങ്ങൾക്കും ഓടാം. അതേസമയം 30 ശതമാനത്തിന് മുകളിൽ ടി പി ആർ ഉള്ള തദ്ദേശ സ്ഥാപന പരിധികളിൽ ട്രിപ്പിൾ ലോക്ക് ഡൗണും 20 മുതൽ 30 വരെ ടി പി ആർ ഉള്ള മേഖലകളിൽ ലോക്ക് ഡൗണും തുടരും. 8 മുതൽ 20 വരെയുള്ള മേഖലകളിൽ ഭാഗിക ലോക്ക് ഡൗണുമാണ്. ശനിയും ഞായറും സംസ്ഥാനത്ത് മുഴുവൻ സമ്പൂർണ ലോക്ക്ഡൗണായിരിക്കും.