ഇടുക്കിയിൽ മഴ ശക്തം - ഇടുക്കിയിൽ മഴ ശക്തം
🎬 Watch Now: Feature Video
ഇടുക്കി: ജില്ലയിൽ മഴ ശക്തമാകുന്നു. ഹൈറേഞ്ച് മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. രാവിലെ മറയൂരില്‍ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. എന്നാല്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. മഴ കനക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് ഇരുപത് പേരടങ്ങുന്ന എന്‍ഡിആര്‍ എഫ് സംഘം ജില്ലാ ആസ്ഥാനത്തെത്തി. സ്ഥിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ വ്യക്തമാക്കി. വരും മണിക്കൂറുകളില്‍ മഴ ശക്തിപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി ഉള്ള പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.