ഗ്യാസ് ടാങ്കര്‍ ലോറി അപകടം; പൊട്ടലുണ്ടായ വാള്‍വ് അടച്ചു
🎬 Watch Now: Feature Video
കാസർകോട്: കാസര്‍കോട് - മംഗ്ലൂരു ദേശീയപാതയില്‍ അടുക്കത്ത്ബയലില്‍ അപകടത്തില്‍ പെട്ട ഗ്യാസ് ടാങ്കറിന്‍റെ ചോര്‍ച്ചയുള്ള ഭാഗം എംസീല്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അടച്ചു. ഇതോടെ പ്രദേശത്തുണ്ടായിരുന്ന ഭയാശങ്കള്‍ക്ക് താല്‍ക്കാലിക അയവ് വന്നു. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടമുണ്ടായ വാതക ചോര്‍ച്ച സംഭവിച്ചത്. ഇതേ തുടര്‍ന്ന് പ്രദേശവാസികളെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
Last Updated : Oct 16, 2019, 1:28 PM IST