കിണറില്‍ അകപ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി - കണ്ണൂർ
🎬 Watch Now: Feature Video
കണ്ണൂർ: ഉളിക്കൽ കോക്കാട് കോളനിയിൽ കിണറിൽ അകപ്പെട്ട നാലുപേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കിണറിൽ വീണ രഘുവിനെ രക്ഷിക്കാനാണ് ബാക്കി മൂന്നുപേരും കിണറിലിറങ്ങിയത്. ഇതോടെ നാലുപേരും കിണറില്‍ കുടുങ്ങിപ്പോയി. തുടർന്ന് സഹായത്തിനായി ഇരിട്ടി അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് നാലുപേരെയും പുറത്തെത്തിച്ചത്. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ടി. മോഹനന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സുരേന്ദ്ര ബാബു, ഫയർ ഓഫീസർമാരായ പ്രവീൺ കുമാർ, രിജിത്ത്, ഷാജി, ദേവസ്യ, ആദർശ്, ഷാനിഫ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.