രാജ്യാന്തര ചലച്ചിത്രമേള; സമഗ്ര കവറേജുമായി ഇ.ടി.വി ഭാരത് - etv bharat live coverage on IFFK
🎬 Watch Now: Feature Video

24-ാമത് കേരള രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൻ്റെ സമഗ്ര കവറേജിന് ഒരുങ്ങി ഇ.ടി.വി ഭാരത്. മേളയുടെ സമഗ്രമായ ലൈവ് കവറേജിൻ്റെ ഉദ്ഘാടനം ഐ.എഫ്.എഫ്.കെയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ സംവിധായകനും കേരള ചലചിത്ര അക്കാഡമി ചെയര്‍മാനുമായ കമല്‍ നിര്‍വ്വഹിച്ചു. മലയാളത്തില്‍ ആദ്യമായാണ് ഒരു ഡിജിറ്റല്‍ മാധ്യമം സ്വന്തം ആപ്പിലൂടെ ഐ.എഫ്.എഫ്.കെയുടെ ലൈവ് കവറേജ് നല്‍കുന്നതെന്നും ഇതാണ് ഇ.ടി.വി ഭാരതിനെ ശ്രദ്ധേയമാക്കുന്നതെന്നും കമല്‍ പറഞ്ഞു. സംവിധായകനും ചലച്ചിത്ര അക്കാഡമി അംഗവുമായ പ്രദീപ് ചൊക്ലിയും ഇടിവി ലൈവ് കവറേജിന് ആശംസകൾ നേര്‍ന്നു.