പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് സൈക്കിള്‍ റാലി - citizenship act
🎬 Watch Now: Feature Video
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍. മലപ്പുറം സൈക്കിളിങ് ക്ലബിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുകളുമായി മലപ്പുറം എംഎസ്‌പിക്ക് സമീപത്ത് നിന്നും ആരംഭിച്ച സൈക്കിള്‍ റാലി മലപ്പുറത്തെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു. വാട്‌സ്ആപ്പ് കൂട്ടായ്‌മകളുടെ അടിസ്ഥാനത്തിലാണ് സംഘം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും റാലിയില്‍ പങ്കെടുത്തു. പരിസ്ഥിതി സൗഹൃദ പ്രതിഷേധമെന്ന നിലയിലും പരിപാടി ശ്രദ്ധേയമായി.