കലക്‌ടറുടെ ജാഗ്രതാ നിര്‍ദേശം; ആളൊഴിഞ്ഞ് തലസ്ഥാന നഗരി - covid 19 thiruvananthapuram
🎬 Watch Now: Feature Video
തിരുവനന്തപുരം: കൊവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ കലക്‌ടർ നാട്ടുകാരോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചതേടെ പ്രതിസന്ധിയിലായത് വ്യാപാര മേഖലയാണ്. തിരക്കേറിയ തലസ്ഥാന നഗരം കലക്‌ടറുടെ അറിയിപ്പോടെ ആളൊഴിഞ്ഞ പൂരപ്പറമ്പായി. ഹോട്ടലുകളും ബേക്കറികളും പാചകം ചെയ്‌ത വിഭവങ്ങൾ എന്തു ചെയ്യുമെന്നറിയാതെ ഹർത്താൽ പ്രതീതിയിലായി. മറ്റ് വ്യാപാര സ്ഥാപന ഉടമകളെയും കൊവിഡ് 19 തകർത്തു. ഇനിയെന്ത് എന്നോർത്ത് വിഷമാവസ്ഥയിലായ വ്യാപാരികൾ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു. ഒപ്പം കൊവിഡ് ഭീതി വിഴുങ്ങിയ തലസ്ഥാനത്തിന്‍റെ ചിത്രവും.
Last Updated : Mar 15, 2020, 12:48 PM IST