പൗരത്വ ഭേദഗതി നിയമം; ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി - DYFI held a protest in kannur
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5395177-977-5395177-1576511497889.jpg)
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൗരത്വ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മോദി സർക്കാരിൻ്റെ നടപടി ഭരണാഘടനാ വിരുദ്ധമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധ മാർച്ചിനൊടുവിൽ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി പി. പ്രശോഭ്, പ്രസിഡൻ്റ് എം. നിഖിൽ, ജില്ലാ കമ്മിറ്റി അംഗം അനാമിക വത്സൻ, ശ്രിജിന്‍, സി.കെ. ഷോന, എൻ. അനൂപ്, സി.പി മുഫാസ്, എം. രജിത്ത്, കെ.കെ സനോജ് തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.