ശിവരഞ്ജിത്തിനും നസീമിനും ജാമ്യം; സർക്കാരിന്‍റെ വീഴ്ചയെന്ന് പ്രതിപക്ഷം - ശിവരഞ്ജിത്തിനും നസീമിനും ജാമ്യം; സർക്കാരിന്‍റെ വീഴ്ചയെന്ന് പ്രതിപക്ഷം
🎬 Watch Now: Feature Video
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് ആക്രമണക്കേസിലെയും പിഎസ്‌സി പരീക്ഷാത്തട്ടിപ്പിലെയും പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ചത് സർക്കാരിന്‍റെ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റപത്രം വൈകിയത് പൊലീസിന്‍റെ മാത്രം പിഴവല്ല. മുഖ്യമന്ത്രിയും സർക്കാരും അറിയാതെ ഇത് സംഭവിക്കില്ല. ഇടതുപക്ഷം ഭരിക്കുന്ന നാട്ടിൽ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.